Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മഴക്ക് സാധ്യത; ജിദ്ദ, റാബഗ്, ഖുലൈസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

text_fields
bookmark_border
മഴക്ക് സാധ്യത; ജിദ്ദ, റാബഗ്, ഖുലൈസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
cancel
camera_alt

file photo - Reuters

ജിദ്ദ: മഴക്ക് സാധ്യതയുണ്ടെന്ന ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജിദ്ദ, റാബഗ്, ഖുലൈസ് എന്നിവിടങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ജിദ്ദ, റാബഗ്, ഖുലൈസ് എന്നിവിടങ്ങളിലെ സ്‌കൂളുകളിൽ നാളെ പഠനം നിർത്തിവെക്കാൻ തീരുമാനിച്ചതായും എല്ലാ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ ഓഫീസുകളിലെ ജീവനക്കാർക്കും 'മൈ സ്കൂൾ' പ്ലാറ്റ്‌ഫോം വഴി ഹാജർ രേഖപ്പെടുത്തുമെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

കാലാവസ്ഥാ സാഹചര്യവുമായി ബന്ധപ്പെട്ട് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് അനുസരിച്ച് നാളെ പ്രവർത്തിക്കുന്നതല്ലെന്ന് ഉമ്മുൽ ഖുറ യൂണിവേഴ്സിറ്റി പ്രഖ്യാപിച്ചു. വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് അവധി നൽകിയതെന്നും സർവകലാശാല അറിയിച്ചു. മക്കയിലും ജിദ്ദയിലും സമീപ പ്രദേശങ്ങളിലും ഇന്ന് മുതൽ വെള്ളി വരെ മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. മഴക്കെടുതികളെ നേരിടാൻ എല്ലാ സജ്ജീകരണങ്ങളും ഏർപ്പെടുത്തിയതായും പ്രദേശങ്ങളിലെ കാലാവസ്ഥാ സംഭവവികാസങ്ങൾ നിരീക്ഷിക്കുകയും ഫീൽഡ് ഇടപാടുകളുമായി ബന്ധപ്പെട്ട അധികാരികളുമായി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വക്താവ് ഹുസൈൻ അൽ ഖഹ്താനി അറിയിച്ചു. എന്നാൽ കഴിഞ്ഞ മാസം 24 ന് ജിദ്ദയിൽ പെയ്ത മഴയുടെ അത്രയും ശക്തമായ മഴക്ക് വരുദിവസങ്ങളിൽ സാധ്യത ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heavy Rains closes schools and universities in Saudi Arabia
Next Story