റിയാദ് മേഖലയിൽ കനത്ത മഴയ്ക്ക് സാധ്യത; ജാഗ്രത നിർദേശവുമായി സിവിൽ ഡിഫൻസ്
text_fieldsറിയാദ്: സൗദി അറേബ്യയിലെ റിയാദ് മേഖലയിൽ വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. ബുധനാഴ്ച മുതൽ 23 വരെ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ പ്രവചനം. പ്രത്യേകിച്ച് വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയോ കനത്ത മഴയോ പെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.
റിയാദ് നഗരം, അൽ ദലം, അൽ മുസാഹ്മിയ, ദിർമ, മറാത്ത്, ഷഖ്‌റ, അൽ ഗാത്, അൽ സുൽഫി, അൽ മജ്മഅ, താദിഖ്, ഹുറൈംല, ദറഇയ, റുമാഹ്, അഫീഫ്, ദവാദ്മി, അൽ ഖുവയ്യ, അൽ റൈൻ, ഹവ്ത ബാനി തമീം, അൽ ഹരീഖ്, അൽ ഖർജ് തുടങ്ങിയ പ്രദേശങ്ങളെയാണ് പ്രധാനമായും മഴ ബാധിക്കുക.
കാലാവസ്ഥ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിർദ്ദേദേശിച്ചു. സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും മഴയുള്ള സമയങ്ങളിൽ വെള്ളക്കെട്ടുകൾ ഉള്ള സ്ഥലങ്ങളിൽനിന്നും മറ്റും വിട്ടുനിൽക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. ഈ മഴ രാജ്യത്തിന് അനുഗ്രഹമാകട്ടെ എന്ന് ആശംസിച്ച സിവിൽ ഡിഫൻസ്, പൊതുജനങ്ങളുടെ സുരക്ഷയ്ക്കായി പൂർണ സഹകരണം ഉറപ്പാക്കണമെന്നും വാർത്ത കുറിപ്പിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

