Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഞായറാഴ്​ച വരെ കനത്ത...

ഞായറാഴ്​ച വരെ കനത്ത മഴക്ക്​ സാധ്യത

text_fields
bookmark_border
Heavy rain
cancel

സി​വി​ൽ ഡിഫൻസി​െൻറ മു​ന്ന​റി​യി​പ്പ്

റി​യാ​ദ്​: ബു​ധ​നാ​ഴ്ച മു​ത​ൽ ഞാ​യ​റാ​ഴ്ച വ​രെ രാ​ജ്യ​ത്തി​ന്റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ട​ത്ത​ര​മോ ക​ന​ത്ത​തോ ആ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ പു​റ​ത്തി​റ​ങ്ങു​മ്പോ​ൾ അ​തി​ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന് സൗ​ദി സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് പൊ​തു​ജ​ന​ങ്ങ​ളോ​ട്​ അ​ഭ്യ​ർ​ഥി​ച്ചു. അ​സീ​ർ, ന​ജ്‌​റാ​ൻ, ജീ​സാ​ൻ, അ​ൽ​ബാ​ഹ, മ​ക്ക എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ മി​ത​മാ​യ​തോ ക​ന​ത്ത​തോ ആ​യ മ​ഴ പെ​യ്യു​മെ​ന്നും കൊ​ടു​ങ്കാ​റ്റു​മൂ​ലം പേ​മാ​രി​യാ​കാ​മെ​ന്നു​മു​ള്ള ദേ​ശീ​യ കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം റി​പ്പോ​ർ​ട്ടി​നെ ഉ​ദ്ധ​രി​ച്ചാ​ണ്​ ഡ​യ​റ​ക്ട​റേ​റ്റ് മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യ​ത്. റി​യാ​ദ്, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ, ഖ​സിം പ്ര​വി​ശ്യ, മ​ദീ​ന, ഹാ​ഇ​ൽ, ത​ബൂ​ക്ക്, അ​ൽ​ജൗ​ഫ്, വ​ട​ക്ക​ൻ അ​തി​ർ​ത്തി മേ​ഖ​ല എ​ന്നി​വി​ട​ങ്ങ​ളി​ലും ഈ ​കാ​ല​യ​ള​വി​ൽ മി​ത​മാ​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ട്.

ഇ​ത്ത​രം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള അ​പ​ക​ട​ങ്ങ​ൾ​ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ൾ അ​തി​ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സി​വി​ൽ ഡി​ഫ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റ് വ​ക്താ​വ് കേ​ണ​ൽ മു​ഹ​മ്മ​ദ് അ​ൽ ഹ​മ്മാ​ദി ആ​വ​ശ്യ​പ്പെ​ട്ടു. മ​ഴ​വെ​ള്ള​പ്പാ​ച്ചി​ൽ​മൂ​ലം തോ​ടു​ക​ൾ രൂ​പ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളി​ലും വെ​ള്ള​പ്പൊ​ക്ക​മു​ണ്ടാ​കാ​നി​ട​യു​ള്ള താ​ഴ്​​വ​ര​ക​ളി​ലും​നി​ന്ന്​ മാ​റി​നി​ൽ​ക്കാ​ൻ അ​ദ്ദേ​ഹം ആ​ളു​ക​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചു. സി​വി​ൽ ഡി​ഫ​ൻ​സി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Heavy rain
News Summary - Heavy rain is till Sunday
Next Story