ജിദ്ദയിലെ കനത്തമഴ: കോൺസുലാർ സംഘത്തിന്റെ നാളത്തെ യാംബു സന്ദർശനം മാറ്റിവെച്ചു
text_fieldsയാംബു: യാംബു മേഖലയിൽ നാളെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥരുടെ സന്ദർശനം മാറ്റിവെച്ചതായി കോൺസുലേറ്റ് അധികൃതർ അറിയിച്ചു. ഇന്ത്യൻ പ്രവാസികൾക്ക് ആവശ്യമായ സേവനങ്ങൾ ലഭിക്കാൻ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ്, വി.എഫ്.എസ് ഉദ്യോഗസ്ഥർ നവംബർ 25 ന് യാംബു മേഖല സന്ദർശനം നടത്തുമെന്ന് നേരത്തേ പ്രഖ്യാപിച്ചിരുന്നു.
ജിദ്ദ മേഖലയിലെ കനത്ത മഴയെ തുടർന്നാണ് സന്ദർശനം മാറ്റി വെക്കുന്നതെന്നും പുതിയ സന്ദർശന തിയ്യതി പിന്നീട് അറിയിക്കുമെന്നും നേരത്തേ അപ്പോയിന്റ്മെന്റ് എടുത്തവർക്ക് അടുത്ത സന്ദർശനവേളയിൽ അത് പരിഗണിക്കുമെന്നും ജിദ്ദ കോൺസുലേറ്റ് വക്താവ് കോൺസുലേറ്റിന്റെ ഔദ്യോഗിക പേജിൽ ട്വീറ്റ് ചെയ്തു. കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ ജിദ്ദ, വി.എഫ്.എസ് ഗ്ലോബൽ എന്നിവയുടെ
https://twitter.com/cgijeddah, https://services.vfsglobal.com/sau/en/ind എന്നീ സൈറ്റുകൾ പിന്തുടർന്ന് അപേക്ഷകർ അപ്‌ഡേറ്റ് ചെയ്യണമെന്നും കോൺസുലേറ്റ് അധികൃതർ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

