അൽഈസിൽ കനത്ത മഴ
text_fieldsഅൽഈസിലെ വിവിധ ഭാഗങ്ങളിൽ പെയ്ത മഴയെ തുടർന്ന് താഴ്വരകളിൽ നീരൊഴുക്കുണ്ടായപ്പോൾ
അൽഈസ്: അൽഈസ് ഗവർണറേറ്റ് ഭൂപരിധിയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം കനത്ത മഴ പെയ്തു. പ്രവിശ്യയിലെ മർകസ് കബീർ, അൽഫർഹ്, അൽഗർസത്ത് തുടങ്ങിയ ഗ്രാമപ്രദേശങ്ങളിലും ചില താഴ്വരകളിലുമാണ് നല്ല മഴ പെയ്തത്. താഴ്വരകളിൽനിന്ന് മഴവെള്ളത്തിെൻറ കനത്ത ഒഴുക്ക് ഉണ്ടായിട്ടുണ്ടെന്നും മലഞ്ചെരുവുകളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത കൈക്കൊള്ളണമെന്നും മദീന മേഖലയിലെ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി. ശക്തമായ മഴ പെയ്യുമ്പോൾ വീടുകളിൽനിന്നോ താമസസ്ഥലത്തു നിന്നോ പുറത്തിറങ്ങരുതെന്നും സുരക്ഷ നടപടികൾ കൈക്കൊള്ളാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും പ്രദേശവാസികളോട് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

