ജുബൈലിൽ കനത്തമഴ തുടരുന്നു; പലയിടത്തും വെള്ളം കയറി
text_fieldsകനത്ത മഴയെ തുടർന്ന് റോഡുകളിൽ വെള്ളം കയറിയതിനെ തുടർന്ന് ഗതാഗത കുരുക്ക് അനുഭവപ്പെട്ടപ്പോൾ
ജുബൈൽ: സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ശക്തമായ മഴയും കാറ്റും ഇടിയും തുടരുകയാണ്. കഴിഞ്ഞ ദിവസം ആരംഭിച്ച മഴ ശക്തി പ്രാപിച്ചതിനെ തുടർന്ന് പല റോഡുകളിലും വെള്ളം കയറി. വലിയ തോതിൽ ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. വൈകിട്ടോടെയാണ് മഴ ശക്തമായത്. പലരും ഓഫിസിൽനിന്ന് വീട്ടിലെത്തിയത് മണിക്കൂറുകളോളം വൈകിയാണ്. ചിലരുടെ വാഹനത്തിന് തകരാറുകളും സംഭവിച്ചു. സൗദിയിൽ പലയിടത്തും ഇപ്പോൾ നല്ല തോതിൽ മഴ ലഭിക്കുന്നുണ്ട്.
അടുത്തിടെയൊന്നും ഇത്ര ശക്തമായ മഴ ജുബൈലിൽ ലഭിച്ചിട്ടില്ലെന്ന് ഇവിടെ ഏറെ വർഷങ്ങളായി താമസിക്കുന്ന ബൈജു അഞ്ചൽ പറഞ്ഞു. കാൽനടയായി യാത്ര ചെയ്യുന്നവരും റോഡ് മുറിച്ചുകടക്കുന്നവരും വാഹനമോടിക്കുന്നവരും അതീവ ജാഗ്രത പാലിച്ചില്ലെങ്കിൽ അപകടം സംഭവിക്കാൻ സാധ്യത ഏറെയാണ്. രാത്രി സമയത്തെ യാത്രകൾ കഴിയുന്നത്ര ഒഴിവാക്കുന്നതായിരിക്കും നല്ലത്. അതേസമയം മഴയെ തുടർന്ന് നാളെയും മറ്റന്നാളും പല സ്കൂളുകളും ഓൺലൈൻ ക്ലാസുകളിൽ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

