Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ വ്യാപക മഴയും...

സൗദിയിൽ വ്യാപക മഴയും വടക്കൻ മേഖലയിൽ മഞ്ഞുവീഴ്​ചയും

text_fields
bookmark_border
സൗദിയിൽ വ്യാപക മഴയും വടക്കൻ മേഖലയിൽ മഞ്ഞുവീഴ്​ചയും
cancel

​റിയാദ്​: സൗദി അറേബ്യയിൽ വ്യാപകമായി മഴ തുടരുന്നു. വടക്കൻ മേഖലയിൽ ശക്തമായ മഞ്ഞുവീഴ്​ചയും. തലസ്ഥാനമായ റിയാദിലുൾപ്പടെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ട്​. വെള്ളിയാഴ്​ച പുലർച്ചെ മുതൽ റിയാദ്​ നഗരത്തിൽ പരക്കെ മഴ പെയ്​തു. ഉച്ചക്ക്​ ശേഷമാണ്​ തോർന്നത്​. വ്യാഴാഴ്ച രാത്രി ഹാഇൽ മേഖലയിൽ ശക്തമായ ആലിപ്പഴ വർഷമുണ്ടായി. ഹാഇൽ നഗരത്തിലെ തെക്കുഭാഗത്തെ ജനവാസ പ്രദേശങ്ങളിലു​ൾപ്പടെയാണ്​ മ​ഴക്കൊപ്പം ആലിപ്പഴം വീണത്​. നല്ല വലിപ്പമുള്ള ആലിപ്പഴങ്ങൾ വീണ്​ വാഹനങ്ങൾക്കൊക്കെ ചെറിയതോതിൽ കേടുപാടുകളുണ്ടായി.

മക്ക മേഖലയിലാകെയും മസ്​ജിദുൽ ഹറാമിലും വ്യാഴാഴ്​ച ശക്തമായ മഴ പെയ്​തു. മക്കയിലും ഖസീം, ഹാഇൽ, തബൂക്ക്​, വടക്കൻ അതിർത്തിയിലെ മറ്റ്​ മേഖലകൾ, മദീന, കിഴക്കൻ പ്രവിശ്യ, റിയാദ്​ എന്നിവിടങ്ങളിലും ശീതകാറ്റും മഴയും ആലിപ്പഴ വർഷവും തുടരു​മെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചിട്ടുണ്ട്​.

എന്തായാലും മഴയും ആലിപ്പഴ വർഷവും മഞ്ഞുവീഴ്​ചയും തദ്ദേശവാസികൾ ആഘോഷമാക്കുകയാണ്​. മരുഭൂമി മഞ്ഞിൽ കുളിരു​മ്പോൾ മഞ്ഞ്​ പൊതിഞ്ഞ പർവത മേഖലകളിൽ പോയി ആളുകൾ തീപൂട്ടിയും ചൂട്​ ചായയുണ്ടാക്കി ആസ്വദിച്ചും പാട്ടുപാടിയും നൃത്ത ചുവട്​ വെച്ചും ആഘോഷിക്കുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗം തീർക്കുകയാണ്​. അതോടൊപ്പം ആലിപ്പഴ വർഷത്തിന്റെയും മഴ മൂലം മരുഭൂമിയിൽ രൂപപ്പെടുന്ന ജലാശയങ്ങളുടെയും ജീവൻ വെച്ച അരുവികളുടെയും പച്ചപ്പ്​ തെളിഞ്ഞ താഴ്​വരകളുടെയും മനോഹരമായ കാഴ്​ചകളും സോഷ്യൽ മീഡിയയിൽ പോസ്​റ്റ്​ ചെയ്യുന്നുണ്ട്​.

വടക്കൻ സൗദി മേഖലയിലെ തബൂക്കിനോട്​ ചേർന്നുള്ള അൽലൗസ്​ ​മലനിരകളിലാണ്​ മഞ്ഞുവീഴ്​ച ശക്തമായിട്ടുള്ളത്​. എവിടെ തിരിഞ്ഞൊന്ന്​ നോക്കിയാലും അവിടെയെല്ലാം മഞ്ഞി​െൻറ വെൺമ പുതച്ച കാഴ്​ചകളാണ്​. ഇവിടുത്തെ അസുലഭമായ കാഴ്​ചകൾ നേരിൽ കണ്ട്​ ആസ്വദിക്കാൻ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന്​ ആളുകളുടെ ഒഴുക്കും ആരംഭിച്ചിട്ടുണ്ട്​.

അതിനിടയിൽ കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന്​ തെക്കൻ സൗദിയിലെ അബഹയിൽ നിന്ന്​ ത്വാഇഫിലേക്കുള്ള പാതയിലുള്ള അൽഹദ ചുരം കഴിഞ്ഞ ദിവസമായി താൽക്കാലികമായി അടച്ചിരുന്നു. തെക്കൻ സൗദിയിലെ അസീർ, അൽബാഹ പ്രവിശ്യകളിലും മഴ തുടരുന്നുണ്ട്​. രാജ്യത്താകമാനം ശീതക്കാറ്റും വീശിതുടങ്ങിയിട്ടുണ്ട്​. വരും ദിനങ്ങളിൽ രാജ്യം കൊടും തണുപ്പിലേക്ക്​ നീങ്ങുമെന്നതി​െൻറ സൂചനയാണ്​ പ്രകടമാകുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RainSnowfallSaudi ArabiaClimate updates
News Summary - heavy rain and snowfall in Saudi Arabia
Next Story