Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസീറിൽ ശക്തമായ മഴയും...

അസീറിൽ ശക്തമായ മഴയും മൂടൽ മഞ്ഞും

text_fields
bookmark_border
fog 9009
cancel
Listen to this Article

അബ്​ഹ: സൗദി അറേബ്യയുടെ ദക്ഷിണഭാഗത്തെ അസീര്‍ പ്രവിശ്യയുടെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ രണ്ട് ദിവസമായി കനത്ത മഴ. ഇവിടെ വിവിധ ഭാഗങ്ങൾ വെള്ളത്തിനടിയിലാണ്. അബഹ, അല്‍മജാരിദ, തനൂമ, റിജാല്‍ അല്‍മ, നമാസ്, തരീബ്, തത്‌ലീസ്, മഹായില്‍, ഖമീസ് മുശൈത്​, അല്‍അംവാഹ്, ബല്ലസ്മര്‍, ഹൈമ, ബല്ലഹ്മര്‍ തുടങ്ങിയ പ്രദേശളിലെല്ലാം മഴ ശക്തമായി പെയ്യുകയാണ്. അസീര്‍, നജ്‌റാന്‍, ജിസാന്‍, അല്‍ബാഹ, മക്ക എന്നിവിടങ്ങളില്‍ ശക്തമായ മഴയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും നേരത്തെ തന്നെ സിവില്‍ ഡിഫൻസ്​ മുന്നറിയിപ്പ് നൽകിയിരുന്നു. അബ്ഹയിലും നമാസിലും ഹബ്​ലയിലും കടുത്ത മൂടൽ മഞ്ഞും അനുഭവപ്പെടുന്നു. അബ്​ഹയിൽ കടുത്ത മൂടൽമഞ്ഞ്​ അനുഭവപ്പെട്ടതിനെ തുടർന്ന്​ റോഡ്​ ഗതാഗതം മന്ദഗതിയിലായി. മഞ്ഞിൽ ദൂരകാഴ്​ച മങ്ങിയതോടെ മുന്നോട്ട്​ നീങ്ങാനാവാതെ പലയിടത്തും വാഹനങ്ങൾ നിശ്ചലമായി കിടന്നു.



അസീർ മേഖലയിലെ അബഹ, ഖമീസ് മുഷൈത്, അൽനമാസ്, ബിഷ, തത്‌ലീത്, അൽ-ഹറജ, സാറാത്​ അബിദ, ഉഹദ് റഫൈദ, ദഹ്‌റാൻ അൽ-ജനൂബ്, മഹായേൽ, ബൽഖർൻ, അൽ-ഹറാൻ, അൽ-ജനൂബ്, ഖമീസ് മുഷൈത്, ബരാക്, അൽ-മജർദ എന്നിവിടങ്ങളിൽ വരും ദിവസങ്ങളിലും മഴ കനക്കാനും മൂടൽമഞ്ഞ്​ ശക്തമാകാനും സാധ്യതയുണ്ടെന്നും മുൻകരുതൽ എടുക്കാനും താഴ്‌വരകളിൽ നിന്നും തോടുകളിൽ നിന്നും അകന്നു നിൽക്കാനും സിവിൽ ഡിഫൻസ് പ്രദേശവാസികൾക്ക്​ മുന്നറിയിപ്പ്​ നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fogHeavy rain
News Summary - Heavy rain and fog in Azir
Next Story