ഹൃദയമുരുകി ഗസ്സക്കു വേണ്ടി പ്രാർഥന
text_fieldsഅറഫ: യുദ്ധത്തിനും പട്ടിണിക്കുമിടയിൽ ആർത്തനാദമായി മാറിയ ഫലസ്തീൻ ജനതക്ക് വേണ്ടി പ്രാർഥിക്കവേ വിതുമ്പലടക്കാനാവാതെ അറഫ പ്രഭാഷകൻ. ഇടറുന്ന ശബ്ദത്തിൽ അദ്ദേഹം പ്രാർഥിച്ചു. ലോക മുസ്ലിംകളുടെ അവസ്ഥ മെച്ചപ്പെടുത്തേണമേ. ഹൃദയങ്ങളെ ഒന്നിപ്പിക്കണമേ, സ്നേഹം വിതക്കണമേ, ഫലസ്തീനിലെ ഞങ്ങളുടെ സഹോദരങ്ങളെ പരിപാലിക്കണമേ, അവരിലെ വിശക്കുന്നവർക്ക് ഭക്ഷണം നൽകണമേ, കുടിയിറക്കപ്പെട്ടവർക്ക് അഭയം നൽകണമേ, ഭയമുള്ളവർക്ക് സുരക്ഷിതത്വം നൽകണമേ, അവരെ ശത്രുക്കളുടെ തിന്മയിൽനിന്ന് സംരക്ഷിക്കണമേ... അറഫ പ്രസംഗത്തിനൊടുവിൽ മക്ക ഇമാം ഡോ. സ്വാലിഹ് ബിൻ ഹുമൈദ് പ്രാർഥിക്കുമ്പോൾ നോവുന്ന ഹൃദയങ്ങളോടെയും ഉയർത്തിയ കൈകളോടെയും ആമീൻ പറഞ്ഞ തീർഥാടകരും വിതുമ്പലടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. സൽമാൻ രാജാവിനും കിരീടാവകാശിക്കും ദൈവം വിജയം നൽകട്ടെയെന്നും ഇസ്ലാമിനും മുസ്ലിംകൾക്കും അവർ നൽകിയതിനും തുടർന്നും നൽകാനിരിക്കുന്നതിനും ഏറ്റവും മികച്ച പ്രതിഫലം നൽകട്ടെയെന്നും ഇമാം പ്രാർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

