മക്കയിൽ ഹൃദ്രോഗ പ്രാഥമിക ശുശ്രൂഷ പരിശീലനം: കരാറിൽ ഗവർണർ ഒപ്പിട്ടു
text_fieldsജിദ്ദ: മക്കയിൽ ഹൃദ്രോഗ പ്രാഥമിക ശുശ്രുഷ സേവന രംഗത്ത് ആരോഗ്യമേഖലക്ക് പുറത്തുള്ളവർക്ക് ആവശ്യമായ പരിശീലനം നൽകുന്നതിന് മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസലും ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഉം ധാരണപത്രത്തിൽ ഒപ്പുവെച്ചു. ‘മക്ക സുരക്ഷിത ഹൃദയമുള്ള പട്ടണം’ എന്ന പേരിലാണ് പരിശീലനം ഒരുക്കുന്നത്. ഹാർട്ട് അറ്റാക്കുണ്ടാകുന്ന ആളുകൾക്ക് അഞ്ച് മിനിറ്റിനുള്ളിൽ ചെയ്യേണ്ട ശുശ്രൂഷകളാണ് പരിശീലിപ്പിക്കുക. തീർഥാടകർക്ക് വിവിധ വകുപ്പുകൾ ചെയ്തുവരുന്ന സേവനങ്ങൾ മക്ക ഗവർണർ പ്രത്യേകം എടുത്തുപറഞ്ഞു. ആദ്യഘട്ടത്തിൽ ആരോഗ്യ മേഖലക്ക് പുറത്തുള്ള 5000 പേർക്ക് പരിശീലനം നൽകാനാണ് ലക്ഷ്യമിടുന്നത്. ഹറമിനകത്തും പുറത്തും സേവനത്തിനായി ഇവർ മുഴുസമയം ഉണ്ടാകും. ഇവർക്കായി 1000 ഉപകരണങ്ങൾ ഒരുക്കും. ഹറമിെൻറ വിവിധ ഭാഗങ്ങളിൽ ഇവർ സേവനത്തിനായുണ്ടാകും. ഹാർട്ട് സ്പെഷ്യാലിറ്റി ആശുപത്രികളുമായി സാേങ്കതിക സംവിധാനം വഴി ബന്ധിപ്പിക്കുമെന്നും പറഞ്ഞു. പരിശീലനത്തിന് മേൽനോട്ടം വഹിക്കുക സൗദി ആരോഗ്യവകുപ്പായിരിക്കും. സൗദി ഹാർട്ട് സൊസൈറ്റി ഇതിൽ പങ്ക് ചേരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
