ഹൃദയാഘാതം: സൗദിയിൽ മലയാളി ഡോക്ടർ മരിച്ചു
text_fieldsജുബൈൽ : ബ്രാഞ്ച് സൺ സിറ്റി പോളിക്ലിനിക്കിലെ ജനറൽ പ്രാക്ടീഷണർ ഡോ. സാനു ഉദയഭാനു (41) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു . ആലപ്പുഴ പെണ്ണുക്കര നോർത്ത് ശ്യാമളാലയം മലകുഴയിൽ ഉദയഭാനു വാസുദേവെൻറയും ശ്യാമളയുടെയും മകനാണ്. പത്ത് വർഷമായ ി ഇൗ ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം രാത്രി ചെറിയ അസ്വാസ്ഥ്യമനുഭപ്പെട്ടിരുന്നു. അസ്വസ്ഥത ഉള്ളതിനാൽ ശനിയാഴ്ച ജോലിക്ക് ഹാജരാവില്ലെന്നു അറിയിച്ചിരുന്നു. ഉറക്കത്തിനിടെയാണ് മരണം.
ശനിയാഴ്ച രാവിലെ ഭാര്യ ഡോ. ലക്ഷ്മി ചായ നൽകാനായി വിളിച്ചുണർത്താൻ ശ്രമിക്കുമ്പോൾ മരിച്ച നിലയിലായിരുന്നു. ജനറൽ ആശുപത്രിയിലാണ് മരണം സ്ഥിരീകരിച്ചത്. മാവേലിക്കര വി.എസ്.എം ആശുപത്രിയിൽ നാലുവർഷത്തോളം ജോലി ചെയ്ത ശേഷമാണ് ജുബൈലിലെത്തുന്നത്. ഡോ.സാനുവിെൻറ സേവന സന്നദ്ധതയും പെരുമാറ്റവും സഹപ്രവർത്തകരിലും ആശുപത്രി ജീവനക്കാരിലും രോഗികളിലും വളരെ മതിപ്പുളവാക്കിയിരുന്നു.
ഇന്ത്യൻ പൗരസമൂഹത്തിനിടയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഡോ.സാനു. രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ നേതൃത്വവുമായി ഹൃദ്യമായ അടുപ്പം സൂക്ഷിച്ചിരുന്നു. മരണ വിവരം ഞെട്ടലോടെയാണ് ജുബൈൽ സമൂഹം കേട്ടത്. രണ്ടാഴ്ച്ച മുമ്പാണ് നാട്ടിൽ നിന്നും അവധികഴിഞ്ഞു എത്തിയത്.
ഭാര്യ ഡോ.ലക്ഷ്മി ജുബൈൽ ബ്രാഞ്ച് സൺ സിറ്റി പോളക്ലിനിക്കിലെ നേത്ര വിഭാഗത്തിൽ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള ഒരുക്കങ്ങൾ സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്. ഡോ.സാനുവിന് ഒരു സഹോദരനുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
