ഹൃദയാഘാതം; റിയാദിൽ തിരുവനന്തപുരം സ്വദേശി മരിച്ചു
text_fieldsറിയാദ്: നഗരത്തിന്റെ തെക്കുപടിഞ്ഞാർ പ്രദേശമായ ശിഫയിൽ തിരുവനന്തപുരം സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചെമ്പഴന്തി സ്വദേശി സുരേഷ് രാജനാണ് (46) മരിച്ചത്. 10 വർഷങ്ങളായി ശിഫയിൽ വർക് ഷോപ്പ് ജീവനക്കാരനായിരുന്നു. കമ്പനിയോട് ചേർന്നുള്ള ഫ്ലാറ്റിൽ ഒറ്റക്കായിരുന്നു താമസം. പൊതുവെ മറ്റുസുഹൃത്തുക്കളുമായി വലിയ അടുപ്പം കാണിക്കാത്ത ഇദ്ദേഹം പെരുന്നാൾ തലേന്ന് ശമ്പളം വാങ്ങി പോയതായിരുന്നു.
വെള്ളിയാഴ്ച രാത്രി വരെയും ഇദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ലാതിരുന്നതിനാൽ അടുത്ത് താമസിച്ചിരുന്നവർ അന്വേഷിച്ചു ചെല്ലുമ്പോൾ വല്ലാത്ത ദുർഗന്ധം അനുഭവപ്പെടുകയും സ്പോൺസറെ അറിയിക്കുകയുമായിരുന്നു. സ്പോൺസർ വിവരം അറിയിച്ചതനുസരിച്ചെത്തിയ പോലീസ്, റൂം പൊളിച്ച് അകത്തു കടക്കുമ്പോൾ മുറിയിൽ മരിച്ചു കിടക്കുകയായിരുന്നു. രണ്ട് വർഷം മുമ്പാണ് നാട്ടിൽ നിന്നും അവധി കഴിഞ്ഞെത്തിയത്. ശിഫ മലയാളി സമാജം അംഗമായിരുന്നു. ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. തുടർ നടപടികളുമായി ശിഫ മലയാളി സമാജം ഭാരവാഹികൾ രംഗത്തുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

