Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം: മലയാളി...

ഹൃദയാഘാതം: മലയാളി നഴ്​സ്​ സൗദിയിൽ നിര്യാതയായി

text_fields
bookmark_border
ഹൃദയാഘാതം: മലയാളി നഴ്​സ്​ സൗദിയിൽ നിര്യാതയായി
cancel

ബുറൈദ: സൗദി ആരോഗ്യമന്ത്രാലയത്തിന്​ കീഴിലെ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി. ഖസീം പ്രവിശ്യയിലെ ഉനൈസയിൽ കിങ്​ സഊദ് ആശുപത്രിയിൽ നഴ്​സായ ആലപ്പുഴ ചങ്ങനാശ്ശേരി കുമരൻകേരി സ്വദേശി ചക്കുകുളം വീട്ടിൽ ലിൻറു ലിസാ ജോർജ്​ ആണ്​ ചൊവ്വാഴ്​ച പുലർച്ചെ 3.45ഒാടെ മരിച്ചത്​.

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം മാത്രമേ ആയിട്ടുള്ളൂ. പൗലോസ് വർഗീസ്, ലിസമ്മ ജോർജ്ജ് ദമ്പതികളുടെ മകളാണ്. ഭർത്താവ് ബിബിൻ കുര്യാക്കോസ് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ ആൻഡ്​ റിസർച്ച് സ​െൻറർ ആശുപത്രിയിൽ മെയിൽ നഴ്​സാണ്​. കുട്ടികളില്ല.

2015 ഫെബ്രുവരി മുതൽ ഉനൈസ ആശുപത്രിയിൽ സ്​റ്റാഫ്​ നഴ്​സായ ലിൻറു ജിസാ ജോർജ്​ കഴിഞ്ഞവർഷം ജൂലൈയിലാണ്​ നാട്ടിൽ നിന്ന്​ അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കാനുളള നടപടികൾ സ്വീകരിച്ചു വരുന്നു.

Show Full Article
TAGS:heart attack nurse 
News Summary - heart attack-nurse-death-gulf news
Next Story