ഹൃദയാഘാതം; പത്തനംതിട്ട സ്വദേശി ദമ്മാമിൽ നിര്യാതനായി
text_fieldsപി.എം സാജൻ
ദമ്മാം: പത്തനംതിട്ട സ്വദേശി ദമ്മാമിൽ ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. പത്തനംതിട്ട ഉള്ളനാട് പുളനാട് മുളനിൽകുന്നത്തിൽ പി.എം സാജൻ (57) ആണ് മരിച്ചത്. ജോലിക്കിടെ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് കോബാർ ദോസരി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 32 വർഷമായി ദമ്മാം സെക്കൻഡ് ഇൻഡസ്ട്രിയൽ സിറ്റിയിലെ യു.എസ്.ജി മിഡിൽ ഈസ്റ്റ് കമ്പനിയിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ ജോലി ചെയ്തുവരികയായിരുന്നു.
പന്തളം മുടിയൂർക്കോണം വാലിൽ വടക്കേതിൽ സിജിയാണ് ഭാര്യ. മെഡിക്കൽ വിദ്യാർഥിനി സോന, എൻജിനീയറിങ് വിദ്യാർഥിനി അനു എന്നിവർ മക്കളാണ്. ബാബു, ജോയ്, സാമുവേൽ എന്നിവർ സഹോദരങ്ങളും ദമ്മാമിലുള്ള റോബിൻ ബാബു, റോസ്ബിൻ ബാബു എന്നിവർ സഹോദരപുത്രന്മാരുമാണ്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള പ്രവർത്തനങ്ങൾ കമ്പനി അധികൃതരുടെയും സാമൂഹിക പ്രവർത്തകൻ നാസ് വക്കത്തിന്റെയും നേതൃത്വത്തിൽ പുരോഗമിക്കുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

