Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; കോഴിക്കോട്​ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; കോഴിക്കോട്​ സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: കോഴിക്കോട് സ്വദേശി റിയാദിൽ ഹൃദയാഘാതത്തെ തുടർന്ന്​ നിര്യാതനായി. കോഴിക്കോട് കടലുണ്ടി മണ്ണൂർ പെരുമുഖം സ്വദേശി അബ്​ദുറസാഖ് (55) ആണ്​ വെള്ളിയാഴ്​ച വൈകീട്ട്​ നാലോടെ റിയാദ്​ എക്സിറ്റ് 26ലെ സുലൈമാൻ ഹബീബ് ആശുപത്രിയിൽ മരിച്ചത്​.

റിയാദിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പിതാവ്: അലവി. മാതാവ്: ആമിനക്കുട്ടി. ഭാര്യ: സാഹിദ. മക്കൾ: അൻഫാസ് (ദമ്മാം), അൻഷാദ്, അമിന.

മൃതദേഹം റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ റിയാദ് കെ.എം.സി.സി വെൽഫെയർ വിങ്​ ഭാരവാഹികളായ റഫീഖ് പുല്ലൂർ, റഫീഖ് ചെറുമുക്ക്, റിയാസ് തിരൂർക്കാട്, നൗഫൽ തിരൂർ എന്നിവരുടെ നേതൃത്വത്തിൽ നടക്കുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; native of Kozhikode passed away in Riyadh
Next Story