Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; കോഴിക്കോട്​ സ്വദേശി​ റിയാദിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; കോഴിക്കോട്​ സ്വദേശി​ റിയാദിൽ നിര്യാതനായി
cancel
camera_alt

ലുക്മാനുൽ ഹഖ് 

റിയാദ്: കോഴിക്കോട്​ സ്വദേശിയായ യുവാവ്​ റിയാദിന് സമീപം ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. കോഴിക്കോട് വലയനാട് എടക്കാട്ടുപറമ്പ് കളത്തിങ്ങൽ ലുക്മാനുൽ ഹഖ് (26) ആണ്​ മരിച്ചത്​. റിയാദിൽനിന്ന്​ 100 കിലോമീറ്റർ അകലെ ദക്​ലയിലായിരുന്നു മരണം.

മരണാനന്തര നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ആക്ടിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ജാഫർ വീമ്പൂർ, ഹുറൈമില കെ.എം.സി.സിയുടെ ഹനീഫ രാമനാട്ടുകര, വീരാൻ മൗലവി വണ്ടൂർ എന്നിവർ രംഗത്തുണ്ട്. മൃതദേഹം ഹുറൈമിലയിൽ ഖബറടക്കും.

മുഹമ്മദ്‌ ഷാഫിയാണ് മരിച്ച ലുക്മാനുൽ ഹഖിന്റെ പിതാവ്. മാതാവ്: നദീറ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart attack; native of Kozhikode passed away in Riyadh
Next Story