ഹൃദയാഘാതം; കൊല്ലം സ്വദേശി ജിദ്ദയിൽ മരിച്ചു
text_fieldsജിദ്ദ: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി ജിദ്ദയിൽ മരിച്ചു. മയ്യനാട് കാരിക്കുഴി ശ്രീരാഗത്തിൽ സന്തോഷ്കുമാർ പാർത്ഥൻ (52) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ഇദ്ദേഹം ഞായറാഴ്ച്ച രാവിലെ ജോലിക്കെത്താതിരുന്നപ്പോൾ നടന്ന അന്വേഷണത്തിലാണ് താമസസ്ഥലത്ത് ഹൃദയാഘാതം സംഭവിച്ച് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
12 വർഷത്തോളമായി ജിദ്ദ സനാഇയയിലെ ഫാർമസ്യൂട്ടിക്കൽ സൊല്യൂഷൻസ് ഇൻഡസ്ട്രിസ് (പി.എസ്.ഐ) കമ്പനിയിലെ മെഡിസിൻ നിർമാണ വിഭാഗത്തിൽ സൂപ്പർവൈസർ ആയി ജോലി ചെയ്തുവരികയായിരുന്നു.
പിതാവ്: പരേതനായ പാർത്ഥൻ, മാതാവ്: ദേവകി, ഭാര്യ: രേഖ വിജയൻ, മക്കൾ: ശ്രീഹരി സന്തോഷ്, ശ്രീറാം സന്തോഷ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

