ഹൃദയാഘാതം; മലപ്പുറം സ്വദേശി റിയാദിൽ മരിച്ചു
text_fieldsകൃഷ്ണൻ
റിയാദ്: അസുഖബാധിതനായി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഹൃദയാഘാതമുണ്ടായി മലയാളി മരിച്ചു. മലപ്പുറം കോട്ടക്കൽ ഒതുക്കുങ്ങൽ കുളത്തുർപറമ്പ് മാവുളി വീട്ടിൽ കൃഷ്ണൻ (50) റിയാദ് ശുമൈസി കിങ് ഫഹദ് മെഡിക്കൽ സിറ്റിയിൽ മരിച്ചത്.ലിമോസിൻ കമ്പനിയിൽ മെക്കാനിക്കൽ ജീവനക്കാരനായിരുന്നു.
പരേതരായ ചന്തു -മാണി ദമ്പതികളുടെ മകനാണ്. ഭാര്യ: വിനീത. മക്കൾ: അഖിൽ കൃഷ്ണ, അതുൽ കൃഷ്ണ, അബിൻ കൃഷ്ണ, അമേയ കൃഷ്ണ. റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, വൈസ് ചെയർമാൻ ഉമർ അമാനത്ത്, ജാഫർ വീമ്പൂർ, നസീർ കണ്ണീരി, ഹാഷിം തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. കൃഷ്ണന്റെ ആകസ്മിക വേർപാടിൽ റിയാദ് ടാക്കീസ് അനുശോചിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

