Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2025 7:47 PM IST Updated On
date_range 1 July 2025 7:47 PM ISTഹൃദയാഘാതം; മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു
text_fieldsbookmark_border
മക്ക: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ മരിച്ചു. പട്ടർക്കടവ് പള്ളിപ്പടി സ്വദേശി ഉസ്മാൻ കൊണോത്തോടികയാണ് മരിച്ചത്. മക്കയിലെ താമസസ്ഥലത്ത് വെച്ച് നെഞ്ച് വേദന അനുഭവപ്പെടുകയും തൽക്ഷണം മരിക്കുകയുമായിരുന്നു.
കെ.എം.സി.സി മക്ക അസീസിയ ജൂനൂബിയ ഏരിയ കമ്മിറ്റി അംഗമായിരുന്നു. പിതാവ്: കുഞ്ഞാലന്‍കുട്ടി. ഭാര്യ: സാഹിറ. രണ്ട് മക്കളുണ്ട്. നടപടിക്രമങ്ങൾക്ക് ശേഷം മൃതദേഹം മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

