Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു
cancel

ജിസാൻ: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശിനി ജിസാനിൽ മരിച്ചു. താനൂർ (മുക്കോൽ) സ്വദേശിനി ജമീല (55) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ജിസാൻ അൽ ഹയാത്ത് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ ചൊവാഴ്ച വൈകീട്ട് മൂന്ന് മണിക്കായിരുന്നു മരണം.

ഭർത്താവ്: അലവി നടക്കൽ, മക്കൾ: ഹംസത്തുൽ സൈഫുള്ള (സാംകോ ഇലക്ട്രിക്ക് കമ്പനി, ജിസാൻ), സജീന, ജസീന, നസീന, റുബീന, മരുമക്കൾ: അഷ്‌റഫ്, റഫീഖ്, ഷംസു, സന. മക്കൾ നാട്ടിൽനിന്നും എത്തിയതിന് ശേഷം ഖബറടക്കം ജിസാനിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിസാൻ കമ്മിറ്റി പ്രവർത്തകർ രംഗത്തുണ്ട്. ജിസാനിലെ 'ജല' കൂട്ടായ്മ പ്രവർത്തകർ ആശുപത്രിയിലെത്തി പരേതയുടെ കുടുംബങ്ങളെ സമാശ്വസിപ്പിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; Malappuram native dies in Jisan
Next Story