Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; കോഴിക്കോട് സ്വദേശി അൽകോബാറിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; കോഴിക്കോട് സ്വദേശി അൽകോബാറിൽ മരിച്ചു
cancel
camera_alt

അബ്ദുൽ ഖാദർ

അൽകോബാർ: ഹൃദയാഘാതത്തെത്തുടർന്ന് കോഴിക്കോട് സ്വദേശി അൽകോബാറിൽ മരിച്ചു. മാവൂർ താത്തൂർ പൊയിൽ കല്ലിടുംമ്പിൽ അബ്ദുൽ ഖാദർ (57) ആണ് മരിച്ചത്. തുക്ബയിലെ താമസസ്ഥലത്ത് ഇന്ന് രാവിലെ നെഞ്ച് വേദന അനുഭവപ്പെടുകയും ഉടനെ സമീപത്തെ മുഹമ്മദ് അൽ ദോസരി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

30 വർഷമായി പ്രവാസിയായ ഇദ്ദേഹം പരേതരായ ചെറിയ ആലി-മറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹസീന. മക്കൾ: റാസി അലി, റാമി അലി, അനൂദ്, സദീം. സഹോദരങ്ങൾ: ഫാത്തിമ, മുഹമ്മദ്, നൗഷാദ്, നസീറ, ഹാരിസ് (അൽ ഹസ), നിശാന.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ അൽകോബാർ കെ.എം.സി.സി പ്രസിഡന്റ് ഇക്‌ബാൽ ആനമങ്ങാട്, വെൽഫെയർ കമ്മിറ്റി ചെയർമാൻ ഹുസൈൻ നിലമ്പൂർ എന്നിവരുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; Kozhikode native dies in Al Khobar
Next Story