ഹൃദയാഘാതം; കോട്ടയം സ്വദേശി അബഹയിൽ മരിച്ചു
text_fieldsപി.എ നവാസ്
അബഹ: ഹൃദയാഘാതത്തെത്തുടർന്ന് കോട്ടയം സ്വദേശി അബഹയിൽ മരിച്ചു. ചങ്ങനാശ്ശേരി മടുക്കുംമൂട് പള്ളിപ്പറമ്പിൽ പി.എ നവാസ് (53) ആണ് മരിച്ചത്. ജിദ്ദയിൽ നിന്ന് ചരക്കെടുക്കാനായി അബഹയിലെത്തിയ ഡിയന വാഹനത്തിന്റെ ഡ്രൈവറായിരുന്ന ഇദ്ദേഹം വാഹനത്തിൽ സാധനങ്ങൾ കയറ്റുന്നതിനിടയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ഹയാത്ത് ആശുപതിയിൽ എത്തിച്ചു. മൂന്ന് ദിവസമായി ചികിത്സയിൽ തുടരവെ ഇന്നാണ് മരിച്ചത്.
പിതാവ്: പരേതനായ അബ്ദുൽ ഖാദർ, ഭാര്യ: സുലൈഖാ ബീവി, മക്കൾ: മുഹമ്മദ് മനാഫ്, മുഹമ്മദ് സൽമാൻ, സോന നവാസ്. മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിക്കുന്നതിനുള്ള നടപടികൾക്കായി ഭാര്യ സഹോദരൻ അലാമിൻ റിയാദിൽ നിന്ന് അബയിലെത്തിയിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം സഹായത്തിനായി സന്തോഷ് കൈരളി, ഡോ. ഖാദർ എന്നിവരുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

