Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഹൃദയാഘാതം: കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു
text_fieldsbookmark_border
പ്രകാശ്
ജുബൈൽ: ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ജുബൈലിൽ മരിച്ചു. കൊട്ടാരക്കര കോക്കാട് ചൈത്രത്തിൽ പ്രകാശ് (59) ആണ് താമസ സ്ഥലത്ത് മരിച്ചത്. 27 വർഷമായി ജുബൈലിലെ ഒരു കമ്പനിയിൽ ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തുവരുകയായിരുന്നു.
കഴിഞ്ഞ രണ്ടു ദിവസമായി ചെറിയ അസ്വാസ്ഥ്യങ്ങൾ പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കൾ പറഞ്ഞു. ആശുപത്രിയിൽ ചികിത്സ തേടിയെങ്കിലും മരുന്ന് നൽകി മടക്കി അയച്ചു.
കഴിഞ്ഞ ദിവസം രാത്രി ശുചിമുറിയിൽ പോയ പ്രകാശ് മടങ്ങി വരാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ പരിശോധിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
രണ്ടുവർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. മൃതദേഹം നാട്ടിൽ കൊണ്ടുപോകാൻ നടപടി തുടങ്ങി. ഭാര്യ: മഞ്ജു. മകൾ: ദേവിക.
Next Story

