ഹൃദയാഘാതം; കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു
text_fieldsമൈതീൻകുഞ്ഞ്
ദമ്മാം: ഹൃദയാഘാതം മൂലം കൊല്ലം സ്വദേശി ദമ്മാമിൽ മരിച്ചു. നെടുമ്പന മുട്ടക്കാവിൽ സ്വദേശി തുമ്പറപ്പണയിൽ സഫീർ മൻസിലിൽ സമീർ മൈതീൻകുഞ്ഞ് (47) ആണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് അൽഖോബാറിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയ ബൈപാസ് ശസ്ത്രക്രിയക്ക് ഇദ്ദേഹം വിധേയനായിരുന്നു. വീട്ടിൽ തുടർ വിശ്രമത്തിനിടയിൽ കഴിഞ്ഞ ദിവസം ദേഹാസ്വാസ്ഥ്യമനുഭവപ്പെട്ടതിനെ തുടർന്ന് ദമ്മാം സെൻട്രൽ ആശുപത്രി അടിയന്തിര വിഭാഗത്തിൽ പ്രവേശിപ്പിച്ചുവെങ്കിലും നില വഷളാവുകയായിരുന്നു.
20 വർഷമായി ദമ്മാമിൽ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്ന സമീർ ഭാര്യയും മക്കളുമടക്കം കുടുംബസമേതം ഏറെ വർഷങ്ങളായി പ്രവാസജീവിതം നയിച്ചു വരികയായിരുന്നു. പിതാവ്: മൈതീൻ കുഞ്ഞ്, മാതാവ്: അസുമാ ബീവി, ഭാര്യ: അസീന സമീർ, മക്കൾ: ആദിൽ സമീർ, അഫ്രീൻ സമീർ, സഹോദരങ്ങൾ: പരേതനായ സിയാർ, സമീന, സഫീർ (സൗദി). ദമ്മാം ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിയായ മകൻ ആദിൽ സന്ദർശക വിസയിൽ നിലവിൽ ദമ്മാമിലുണ്ട്. ദമ്മാം സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും. ലോക കേരളസഭാംഗവും ജീവകാരുണ്യ പ്രവർത്തകനുമായ നാസ് വക്കത്തിന്റെ നേതൃത്വത്തിൽ നിയമനടപടികൾ പുരോഗമിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

