Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; ജമ്മു കശ്മീർ സ്വദേശി നജ്റാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; ജമ്മു കശ്മീർ സ്വദേശി നജ്റാനിൽ നിര്യാതനായി
cancel
camera_alt

മുഹമ്മദ് ഷിഫിർ

നജ്‌റാൻ: ഹൃദയാഘാതത്തെ തുടർന്ന് ജമ്മു കശ്മീർ സ്വദേശി മുഹമ്മദ് ഷിഫിർ (39) നജ്റാനിലെ ഖാലിദിയയിൽ മരിച്ചു. താമസ സ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു. ഖാലിദിയയിൽ ഹോട്ടൽ ജോലി ചെയ്തുവരികയായിരുന്നു.

കെ.എം.സി.സി നേതാവ് സലീം ഉപ്പളയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം സൗദി എയർലൈൻസ് വിമാനത്തിൽ നജ്റാനിൽനിന്നും ജിദ്ദ വഴി നാട്ടിലെത്തിച്ചു. ബന്ധുക്കൾ ഏറ്റുവാങ്ങിയ മൃതദേഹം കശ്മീരിൽ ഖബറടക്കം ചെയ്തു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള മുഴുവൻ ചിലവും മുഹമ്മദ് ഷിഫിറിന്റെ സ്പോൺസറായ അലി ഹുസൈൻ ഏറ്റടുത്തു. കെ.എം.സി.സി നജ്റാൻ വെൽഫയർ വിങ് പ്രവർത്തകരും സുഹൃത്തുക്കളും സഹായത്തിന് ഒപ്പമുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack; Jammu and Kashmir native dies in Najran
Next Story