Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഉറക്കത്തിൽ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ജിസാനിൽ നിര്യാതനായി

text_fields
bookmark_border
ഉറക്കത്തിൽ ഹൃദയാഘാതം; കോഴിക്കോട് സ്വദേശി ജിസാനിൽ നിര്യാതനായി
cancel

ജിസാൻ: ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് സ്വദേശിയായ യുവാവ് ജിസാനിലെ ബെയ്‌ശിൽ നിര്യാതനായി. പരുത്തിപ്പാറ സ്വദേശി വടക്കെണി പൂവത്തുംകണ്ടി അഫ്സൽ താഹ (35) ആണ് മരിച്ചത്.

ജോലിസ്ഥലത്തെ മുറിയിൽ രാത്രി ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തെ പിറ്റേന്ന് രാവിലെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. എട്ട് വർഷമായി ബെയ്‌ശിൽ റിവൈവ കമ്പനിയിൽ ജോലിചെയ്തുവരികയായിരുന്നു.

നിയമനടപടികൾക്ക് ശേഷം മൃതദേഹം ബൈഷ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പിതാവ്: വടക്കെണി കോയാലി, മാതാവ്: ഖദീജ. വിവാഹിതനും മൂന്നു കുട്ടികളുടെ പിതാവുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack in sleep; Kozhikode native dies in Jisan
Next Story