Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; മലപ്പുറം സ്വദേശി യാംബുവിൽ മരിച്ചു

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം സ്വദേശി യാംബുവിൽ മരിച്ചു
cancel

യാംബു: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി യാംബുവിൽ മരിച്ചു. പാണ്ടിക്കാട് തുവ്വൂർ മാമ്പുഴ സ്വദേശി ചെറുമല അബ്ദുൽ കരീം (43) ആണ് ഇന്ന് വൈകീട്ട് മരിച്ചത്. ഒരു മാസം മുമ്പാണ് ഇദ്ദേഹം അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് മടങ്ങിയെത്തിയത്.

14 വർഷമായി റിയാദിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം ഒരു മാസം മുമ്പാണ് പുതിയ ജോലിക്കായി യാംബുവിൽ എത്തിയത്. യാംബു ജനറൽ ആശുപത്രിയിലുള്ള മൃതദേഹം നടപടികൾ പൂർത്തിയാക്കി യാംബുവിൽ തന്നെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

പരേതനായ ചെറുമല പോക്കർ ആണ് പിതാവ്. മാതാവ്: നഫീസ, ഭാര്യ: റസീന, മക്കൾ: റിജാസ്, റസൽ, സഹോദരങ്ങൾ: ഇബ്‌റാഹീം, അലി (റിയാദ്), അബ്ബാസ്, ആസിയ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart attack death in yanbu Abdul Kareem Mampuzha
Next Story