Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹൃദയാഘാതം; കൊല്ലം...

ഹൃദയാഘാതം; കൊല്ലം സ്വദേശി ബിഷയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; കൊല്ലം സ്വദേശി ബിഷയിൽ നിര്യാതനായി
cancel
Listen to this Article

ബിഷ: ഹൃദയാഘാതത്തെത്തുടർന്ന് കൊല്ലം സ്വദേശി ബിഷയിൽ നിര്യാതനായി. കൊട്ടാരക്കര വെട്ടികവല സ്വദേശി സംബശിവൻ എന്ന അലി (66) ആണ് മരിച്ചത്. 20 വർഷമായി ബിഷയിൽ കെട്ടിട നിർമ്മാണ ജോലിചെയ്യുന്ന ഇദ്ദേഹം ജോലിസ്ഥലത്ത് ഉച്ച ഭക്ഷണം‌ കഴിച്ചു വിശ്രമിക്കവെ പെട്ടെന്ന് കുഴഞ്ഞ് വീണ് മരണപ്പെടുകയായിരുന്നു.

ഏതാനും മാസം മുമ്പ് ഇസ്ലാംമതം സ്വീകരിച്ചിരുന്നു. നാല് വർഷം മുമ്പാണ് അവസാനമായി നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്. ഭാര്യ നേരത്തെ മരണപ്പെട്ടിരുന്നു. മൂന്ന് കുട്ടികൾ ഉണ്ട്.

നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് ബിഷയിൽ ഖബറടക്കാൻ അലിയുടെ കുടുംബം ബിഷയിലെ സാമൂഹിക പ്രവർത്തകനും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വെൽഫയർ അംഗവുമായ അബ്ദുൽ അസീസ് പാതിപറമ്പൻ കൊണ്ടോട്ടിയെ ചുമതലപെടുത്തിയിട്ടുണ്ട് .സഹായത്തിനു കരാട്ടുചാലി ലത്തീഫ്, മൊറയൂർ കലമ്പൻ, നാസർ പാണ്ടിക്കാട് എന്നിവരുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit newsgulf obit
News Summary - Heart attack; a native of Kollam, passed away in saudi
Next Story