ഹ്യദയാഘാതം: അത്തോളി സ്വദേശി സലാലയിൽ നിര്യാതനായി
text_fieldsമുഹമ്മദലി
സലാല: കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടിൽ മുഹമ്മദലി (58) ഹ്യദയാഘാതം മൂലം സലാലയിൽ നിര്യാതനായി. മുൻ മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ് കോയയുടെ ഭാര്യ സഹോദരനാണ്. ചൊവ്വാഴ്ച രാവിലെ അസ്വസ്ഥത അനുഭവപ്പെട്ട ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. ദീർഘനാളായി പ്രവാസിയായ ഇദ്ദേഹം വർഷങ്ങളായി അൽ സഫ ഫാമിൽ ജോലി ചെയ്ത് വരുകയായിരുന്നു. ഭാര്യ ആയിശ ബഹ്റൈനിലാണുള്ളത്.
മകൾ ആമിനത്തുൽ ലുബൈബ (ബഹ്റൈൻ). സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്കുശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കെ.എം.സി.സി ജനറൽ സെക്രട്ടറി ഷബീർ കാലടി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

