Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജോലിസ്ഥലത്ത് ഹൃദയാഘാതം: എടക്കര സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
ജോലിസ്ഥലത്ത് ഹൃദയാഘാതം: എടക്കര സ്വദേശി റിയാദിൽ നിര്യാതനായി
cancel

റിയാദ്: ജോലിസ്ഥലത്തുണ്ടായ ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം എടക്കര വഴിക്കടവ് സ്വദേശി റസാഖ് ദേവർതൊടിക (54) നിര്യാതനായി. റിയാദിലെ സ്വകാര്യ സ്ഥാപനത്തിൽ ജീവനക്കാരനായിരുന്നു.

ഉച്ചഭക്ഷണത്തിന് താമസസ്ഥലത്ത് എത്താതിരുന്നതിനെ തുടർന്ന് സഹപ്രവർത്തകർ സ്ഥാപനത്തിലെത്തി അന്വേഷിച്ചപ്പോഴാണ് റസാഖിനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ റെഡ് ക്രസൻറും പൊലീസും സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. പൊലീസ് ഇൻക്വസ്​റ്റ്​ നടപടികൾക്ക് ശേഷം മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

പരേതനായ കുഞ്ഞാല​െൻറയും കുഞ്ഞിപ്പാത്തുവി​െൻറയും മകനാണ്. റൈഹാനത്താണ് ഭാര്യ. മക്കൾ: മിദ്​ലാജ് (റിയാദ്), മിൻഹാജ്, മുഹ്താർ, യാസീൻ. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിയമനടപടികൾക്ക് റിയാദ് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, മലപ്പുറം ജില്ലാ കെ.എം.സി.സി വെൽഫെയർ വിങ് ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഹാഷിം മൂടാൽ, ഷറഫ് തേഞ്ഞിപ്പലം, ജുനൈദ് താനൂർ, അബ്​ദുറഹ്​മാൻ ചേലമ്പ്ര എന്നിവരും പരേത​െൻറ സുഹൃത്ത് അസ്കറും നേതൃത്വം നൽകി വരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Heart attack at work: Edakkara native passes away in Riyadh
Next Story