ഹൃദയാഘാതം; ആലുവ സ്വദേശി ദമ്മാമിൽ നിര്യാതനായി
text_fieldsഅബിനാസ്
ജുബൈൽ: ദമ്മാമിലെ ജോലിസ്ഥലത്തുനിന്ന് ഹൃദയാഘാതമുണ്ടായി മലയാളി യുവാവ് നിര്യാതനായി. എറണാകുളം ആലുവ മണലിമുക്ക് കടവിൽ അസീസിന്റെയും ആബിദയുടെയും മകൻ അബിനാസ് (31) ആണ് മരിച്ചത്. ദമ്മാമിൽ സനാദന ട്രാൻസ്പോർട്ടിങ് കമ്പനിയിൽ ട്രൈലർ ഡ്രൈവറായിരുന്നു. മൃതദേഹം അൽഖോബാർ തുഖ്ബയിൽ ഖബറടക്കി. സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ നാട്ടിൽനിന്ന് മാതാപിതാക്കൾ സൗദിയിൽ എത്തിയിരുന്നു. പിതൃസഹോദരൻ: നാസർ (ലുലു) സൗദിയിൽ ഉണ്ട്. സാമൂഹിക പ്രാർത്തകൻ നാസ് വക്കത്തിന്റെയും ഇന്ത്യൻ എംബസിയുടെയും സഹായത്തോടെയാണ് ഔദ്യോഗിക നടപടികൾ പൂർത്തിയാക്കിയത്. സഹോദരൻ: അൽസാബ് അസീസ്. സഹോദരി: അനീസ. സഹോദരീ ഭർത്താവ്: മുഹമ്മദ് കുഞ്ഞ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

