Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയഘാതം; മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയഘാതം; മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി
cancel

മദീന: ഹൃദയാഘാതത്തെത്തുടർന്ന് മലപ്പുറം സ്വദേശി മദീനയിൽ നിര്യാതനായി. പെരിന്തൽമണ്ണ അരക്കുപറമ്പ് സ്വദേശി സൈദ് മുഹമ്മദ്‌ (55) ആണ് മദീന കിങ് ഫഹദ് ആശുപത്രിയിൽ മരിച്ചത്. 35 വർഷത്തിലധികമായി പ്രവാസി ആയിരുന്ന ഇദ്ദേഹം അഞ്ചു വർഷമായി മദീന സംസം റസ്റ്റോറന്റ് ജീവനക്കാരനായിരുന്നു.

മരണവിവരമറിഞ്ഞു മകൻ നൗഷാദും ബന്ധുക്കളും ജിദ്ദയിൽ നിന്ന് മദീനയിൽ എത്തിയിട്ടുണ്ട്. ഭാര്യ: സക്കീന, മക്കൾ: അഫ്സത്ത്, നൗഷാദ്, സിഫാനത്ത്. മരണാന്തര നിയമനടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് സാമൂഹിക പ്രവർത്തകർ രംഗത്തുണ്ട്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story