Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിസാനിൽ നിര്യാതനായി

text_fields
bookmark_border
ഹൃദയാഘാതം; മലപ്പുറം സ്വദേശി ജിസാനിൽ നിര്യാതനായി
cancel

ജിസാൻ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ജിസാനിലെ അൽ ആര്‍ദയിൽ നിര്യാതനായി. പെരുവള്ളൂർ ചുള്ളിയാലപ്പുറം സ്വദേശി മുഹമ്മദ് ബഷീർ പുളിക്കതുമ്പയിൽ (57) ആണ് മരിച്ചത്. അൽ ആര്‍ദയിൽ ജോലിചെയ്യുന്ന ബഷീറിനെ ഹൃദയാഘാതത്തെ തുടർന്ന് ജിസാൻ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന് മരിക്കുകയായിരുന്നു. 38 വർഷത്തോളമായി ജിസാനിൽ പ്രവാസിയാണ്.

പിതാവ്: മൊയ്തീൻകുട്ടി. മാതാവ്: ഖദീജ. ഭാര്യ: മൈമൂന. മക്കൾ: സിറാജ്, നിസാം, സിയാദ്, ഖദീജ ഷംല, റിൻഷ. സഹോദരങ്ങൾ: സലിം, മുജീബ് (ഇരുവരും ജിസാൻ), നാസർ (ജിദ്ദ), അബ്ദുറഹ്മാൻ, റുഖിയ, ആരിഫ. ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾ പൂർത്തിയാക്കി അൽ ആര്‍ദയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Heart attack; A native of Malappuram passed away in Jisan
Next Story