Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​രോ​ഗ്യ പ്രി​വി​ലേ​ജ്...

ആ​രോ​ഗ്യ പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ആ​രം​ഭി​ച്ചു

text_fields
bookmark_border
ആ​രോ​ഗ്യ പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ആ​രം​ഭി​ച്ചു
cancel
camera_alt

ക​മ്യൂ​ണി​റ്റി പ്രീ​മി​യം പ്ല​സ് ആ​രോ​ഗ്യ പ്രി​വി​ലേ​ജ് കാ​ർ​ഡ് അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് വൈ​സ്

പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ഹ്മ​ദ് അ​ലു​ങ്ങ​ൽ, ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി ചെ​യ​ർ​മാ​ൻ ക​ബീ​ർ കൊ​ണ്ടോ​ട്ടി​ക്ക് ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ന്നു

xജി​ദ്ദ: ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​​ന്റെ സ​ഹ​ക​ര​ണ​ത്തോ​ടെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും വേ​ണ്ടി ഏ​ർ​പ്പെ​ടു​ത്തി​യ ക​മ്യൂ​ണി​റ്റി പ്രീ​മി​യം പ്ല​സ് ആ​രോ​ഗ്യ പ്രി​വി​ലേ​ജ് കാ​ർ​ഡ് വി​ത​ര​ണം ആ​രം​ഭി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്നു​ള്ള 14 ജി​ല്ല​ക​ളി​ലെ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പ്ര​തി​നി​ധി​ക​ളു​ടെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് വൈ​സ് പ്ര​സി​ഡ​ൻ​റ്​ ഡോ. ​അ​ഹ്മ​ദ് അ​ലു​ങ്ങ​ൽ ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി ചെ​യ​ർ​മാ​ൻ ക​ബീ​ർ കൊ​ണ്ടോ​ട്ടി​ക്ക് ന​ൽ​കി പ്രി​വി​ലേ​ജ് കാ​ർ​ഡി​ന്റെ പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ചു.

24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്രി​വി​ലേ​ജ് ക​സ്​​റ്റ​മ​ർ കെ​യ​ർ ന​മ്പ​ർ, പേ​ഷ്യ​ൻ​റ്​ അ​സി​സ്റ്റ​ൻ​സ്, ക​ൺ​സ​ൾ​ട്ടേ​ഷ​ൻ, വി​വി​ധ പ​രി​ശോ​ധ​ന​ക​ൾ, ഫാ​ർ​മ​സി എ​ന്നി​വ​യി​ൽ ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ക​മ്യൂ​ണി​റ്റി പ്രീ​മി​യം പ്ല​സ് ആ​രോ​ഗ്യ പ്രി​വി​ലേ​ജ് കാ​ർ​ഡി​​ന്റെ പ്ര​ത്യേ​ക​ത​യാ​ണെ​ന്ന് ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി പ​റ​ഞ്ഞു. ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി​യു​ടെ വെ​ൽ​ഫ​യ​ർ വി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ രം​ഗ​ത്ത് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ക​മ്യൂ​ണി​റ്റി പ്രീ​മി​യം പ്ല​സ് ആ​രോ​ഗ്യ പ്രി​വി​ലേ​ജ് കാ​ർ​ഡ് സ്വ​ന്ത​മാ​ക്കാ​നാ​കും.

പൗ​രാ​വ​ലി വെ​ൽ​ഫ​യ​ർ വി​ങ്​ ക​ൺ​വീ​ന​ർ അ​ലി തേ​ക്കു​തോ​ട്, അം​ഗ​ങ്ങ​ളാ​യ ഹി​ഫ്സു​റ​ഹ്മാ​ൻ, സി.​എ​ച്ച്. ബ​ഷീ​ർ, അ​സീ​സ് പ​ട്ടാ​മ്പി, അ​ഹ്മ​ദ് ഷാ​നി, മ​സൂ​ദ് ബാ​ല​രാ​മ​പു​രം, ഫാ​സി​ൽ തൊ​ടു​പു​ഴ, ജ​ലീ​ൽ ക​ണ്ണ​മം​ഗ​ലം, വീ​രാ​ൻ​കു​ട്ടി കോ​യി​സ്സ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രോ​ഗ്യ സെ​മി​നാ​റു​ക​ളും പ്രി​വി​ലേ​ജ് കാ​ർ​ഡ​ന്റെ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രി​ക്കു​ക. ച​ട​ങ്ങി​ൽ ആ​സ്ത്മ, അ​ല​ർ​ജി എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന സെ​മി​നാ​റി​ന് പ്ര​മു​ഖ പ​ൾ​മ​നോ​ള​ജി​സ്​​റ്റ്​ ഡോ. ​മു​ഹ​മ്മ​ദ് അ​സ്‌​ലം നേ​തൃ​ത്വം ന​ൽ​കി. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ലെ അ​ല​ർ​ജി, അ​ശ്ര​ദ്ധ കാ​ര​ണം മാ​ര​ക രോ​ഗ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ന്ന​താ​യി സെ​മി​നാ​ർ വി​ല​യി​രു​ത്തി. സൗ​ഹൃ​ദ രോ​ഗ​പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ​വും ആ​തു​ര​സേ​വ​ന സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ദ്ദ​യി​ലെ പ്ര​വാ​സി​ക​ളി​ലെ​ത്തി​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യാ​ണ് ജി​ദ്ദ കേ​ര​ള പൗ​രാ​വ​ലി ഇ​ത്ത​രം ആ​രോ​ഗ്യ സെ​മി​നാ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​​ന്റെ വി​വി​ധ ഡി​പ്പാ​ർ​ട്മെ​ന്റു​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് അ​ബ്​​ദു​ൽ ജ​ലീ​ൽ അ​ലു​ങ്ങ​ൽ, അ​ബ്ദു​ൽ സ​ലാം, ന​സ്രി​യ, ത​സ്​​ലിം, ജോ​മോ​ൾ ജോ​ൺ, നി​സാം, സ​മീ​ർ, ഷ​ഫീ​ഖ്, ഹ​നീ​ഫ, കു​ഞ്ഞാ​ലി, ജാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

സ​ലാ​ഹ് കാ​രാ​ട​ൻ, ന​വാ​സ് ത​ങ്ങ​ൾ, ന​സീ​ർ വാ​വാ​ക്കു​ഞ്ഞ്, അ​ബ്​​ദു​ൽ ഖാ​ദ​ർ ആ​ലു​വ, നാ​സ​ർ ചാ​വ​ക്കാ​ട്, ഷ​മീ​ർ ന​ദ്​​വി എ​ന്നി​വ​ർ വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി. ബാ​ദു​ഷ മ​ഞ്ചേ​രി, മി​ർ​സ ഷ​രീ​ഫ്, സോ​ഫി​യ സു​നി​ൽ, മു​ഹ​മ്മ​ദ് റാ​ഫി ആ​ലു​വ, മും​താ​സ് അ​ബ്ദു​റ​ഹ്മാ​ൻ, അ​ഫ്ര സ​ബി​ൻ റാ​ഫി എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. റാ​ഫി ബീ​മാ​പ്പ​ള്ളി അ​വ​താ​ര​ക​നാ​യി​രു​ന്നു. ച​ട​ങ്ങി​നെ​ത്തി​യ​വ​ർ​ക്ക് ക​മ്യൂ​ണി​റ്റി പ്രീ​മി​യം പ്ല​സ് ആ​രോ​ഗ്യ പ്രി​വി​ലേ​ജ് കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsHealth Privilege Card
News Summary - Health Privilege Card distribution started
Next Story