ആരോഗ്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്; ഡോക്ടറുടെ നിർദേശമില്ലാതെ പൊണ്ണത്തടി മരുന്നുകൾ ഉപയോഗിക്കരുത്
text_fieldsറിയാദ്: ഒരു മെഡിക്കൽ സ്പെഷ്യലിസ്റ്റിന്റെ മേൽനോട്ടമില്ലാതെ പൊണ്ണത്തടി മരുന്നുകൾ ഉപയോഗിക്കരുതെന്ന് സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. അബ്ദുല്ല അസീരി മുന്നറിയിപ്പ് നൽകി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ശരീരഭാരം കുറക്കാനുള്ള മരുന്നുകൾക്കുള്ള ആവശ്യകത വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഈ നിർദേശം.
പൊണ്ണത്തടി മരുന്നുകളുടെ ദുരുപയോഗം മൂലമോ അവയെ ആശ്രയിക്കുമ്പോഴോ ഉണ്ടാകാവുന്ന ആരോഗ്യ പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി. അമിതമായി കലോറി കുറക്കുകയോ കർശനമായ സസ്യാഹാരം പിന്തുടരുകയോ ചെയ്യുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന പോഷക അസന്തുലിതാവസ്ഥക്ക് കാരണമാകും.
ഭക്ഷണക്രമം സന്തുലിതവും സമഗ്രവുമാണെങ്കിൽ മിക്ക കേസുകളിലും പോഷക സപ്ലിമെൻറുകൾ ആവശ്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൊഴുപ്പും അസ്വസ്ഥത ഉണ്ടാക്കുന്ന മസാലകളും അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നടത്തം, പതിവ് വ്യായാമം തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങൾ ദൈനംദിന ജീവിതശൈലിയിൽ ഉൾപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. ഇത് ആരോഗ്യകരവും സുസ്ഥിരവുമായ ഒരു ജീവിതശൈലി കൈവരിക്കുന്നതിന് സഹായിക്കുന്നുവെന്നും അൽഅസീരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

