ആരോഗ്യം മുഖ്യ സമ്പത്ത് -ഐ.സി.എഫ് സെമിനാർ
text_fieldsഅൽറസ്: ഇന്ത്യൻ കൾചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ്) ‘ഹെൽത്തോറിയം’ ആരോഗ്യ ബോധവത്കരണ കാമ്പയിന്റെ ഭാഗമായി അൽ ഖസീം സെൻട്രലിന് കീഴിലുള്ള അൽറസ് സെക്ടർ കമ്മിറ്റി ‘മെഡികോൺ’ ആരോഗ്യ ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. അൽറസ് സിറ്റി ഓഫിസ് ഹാളിൽ അൽ ഖസീം യൂനിവേഴ്സിറ്റി ഹെൽത്ത് കോളജ് ഡിപ്പാർട്മെന്റ് ഹെഡ് മഹമൂദ് മൂത്തേടം ‘പ്രമേഹവും വൃക്കരോഗങ്ങളും’ എന്ന വിഷയത്തിൽ ജനങ്ങളുമായി സംവദിച്ചു.
നിയന്ത്രണമില്ലാത്ത ഭക്ഷണരീതിയും ഉറക്ക, വ്യായാമ കുറവും ആവശ്യത്തിനു വെള്ളം കുടിക്കാതിരിക്കുന്നതും കൂടുതൽ പ്രവാസികളേയും പ്രമേഹ വൃക്ക രോഗികളാക്കുന്നതിനാൽ പ്രവാസികൾ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു. സെൻട്രൽ ദഅവ പ്രസിഡന്റ് അബ്ബാസ് സഖാഫി ഉദ്ഘാടനം ചെയ്തു. അഷ്റഫ് സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുൽ ഹമീദ് കാസർകോട് സ്വാഗതവും സിദ്ദീഖ് കണ്ണൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

