ആരോഗ്യ ഇൻഷുറൻസ് ദുരുപയോഗം വ്യാപകം; ഇഖാമ പുതുക്കാനാവില്ലെന്ന് വിദഗ്ധർ
text_fieldsറിയാദ്: ആരോഗ്യ ഇൻഷുറൻസ് കാർഡുകൾ ദുരുപയോഗം ചെയ്താൽ രാജ്യത്ത് ഇഖാമ പുതുക്കാനാവില്ലെന്ന് ഇതുമായി ബന്ധപ്പെട്ടവർ. ഇൻഷുറൻസ് ദുരുപയോഗം വ്യാപകമായ പശ്ചാത്തലത്തിൽ പിടിക്കപ്പെട്ടാലുണ്ടാകുന്ന പ്രത്യാഘാതം ഗുരുതരമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോളിക്ലിനിക്കുകളിലും ആശുപത്രികളിലും യഥാർഥ പോളിസി ഉടമക്കു പകരം ആൾമാറാട്ടത്തിലൂടെ ഇൻഷുറൻസ് ആനുകൂല്യം മറ്റുള്ളവർക്ക് നൽകുന്ന നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഗുരുതരമായ ഈ നിയമലംഘനത്തെ വിദേശതൊഴിലാളികൾ നിസ്സാരമായി കാണുന്നുവെന്നും ആക്ഷേപമുണ്ട്.
ഇൻഷുറൻസ് ഇല്ലാത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സഹായിക്കാൻ വേണ്ടിയാണ് പ്രധാനമായും ഇൗ നിയമലംഘനം. കാർഡ് ഉടമ റിസപ്ഷനിലെത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കും. എന്നാൽ, ഡോക്ടറുടെ അടുത്തെത്തി ചികിത്സ നേടുന്നത് ബന്ധുവോ സുഹൃത്തോ ആയിരിക്കും. സുഹൃത്തായ രോഗിയുടെ അസുഖ വിവരങ്ങൾ കാർഡുടമ തേൻറതായി അവതരിപ്പിച്ച് ഡോക്ടറെ കബളിപ്പിച്ച് മരുന്നുകളും ചികിത്സയും നേടുന്ന രീതിയുമുണ്ട്. അവധിക്ക് നാട്ടിൽ പോകുമ്പോൾ ഒന്നിലേറെ കാർഡുകൾ ഉപയോഗിച്ച് മരുന്നുകൾ വാങ്ങുന്ന തട്ടിപ്പുമുണ്ട്. ഗുണഭോക്താക്കൾ ഇൻഷുറൻസ് കാലാവധി കഴിഞ്ഞവരോ സന്ദർശക വിസയിലെത്തിയവരോ ആയിരിക്കും. അവരെ സഹായിക്കാൻ വേണ്ടിയാകും പരോപകാരം എന്ന നിലയിൽ കാർഡുടമ ഇൗ തട്ടിപ്പിന് കൂട്ടുനിൽക്കുന്നത്. എന്നാൽ, ദുരുപയോഗം പിടിക്കപ്പെട്ടാൽ അതിെൻറ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുക അയാൾ മാത്രമായിരിക്കും.
കൂടുതൽ കവറേജില്ലാത്ത ചെറിയ തുകക്കുള്ള കാർഡുള്ളവർ പല്ല്, ചർമം ഉൾെപ്പടെയുള്ള സൗന്ദര്യവർധക ചികിത്സകൾക്കുവേണ്ടി ബന്ധുക്കളുടെയോ സുഹൃത്തുക്കളുടെയോ കാർഡ് ദുരുപയോഗം ചെയ്യുന്ന പതിവുമുണ്ട്. ചികിത്സക്കെത്തുമ്പോൾ ഫോട്ടോ പതിച്ച രേഖയായ ഇഖാമ നിർബന്ധമാണെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും ഇഖാമയിൽ കാണുന്ന പഴയ ഫോട്ടോ നോക്കി ആളെ തിരിച്ചറിയാനാകുന്നില്ലെന്ന് ഡോക്ടർമാർ പറയുന്നു. ദുരുപയോഗം ശ്രദ്ധയിൽപെട്ടാൽ കൗൺസിൽ ഓഫ് കോഓപറേറ്റിവ് ഇൻഷുറൻസ് (CCHI) ആ പോളിസി ഉടമക്ക് ശാശ്വതമായ വിലക്കേർപ്പെടുത്തും. ഇഖാമ നമ്പറിൽ വിലക്കു വീണാൽ സൗദിയിലെ ഇൻഷുറൻസ് കമ്പനികൾക്ക് പിന്നീട് അതേ ഇഖാമ ഉടമക്ക് പുതിയ പോളിസി നൽകാനോ നിലവിലുള്ളത് പുതുക്കാനോ കഴിയില്ല. ഇഖാമ പുതുക്കാൻ ഇൻഷുറൻസ് നിർബന്ധമാണ്. ഇൻഷുറൻസ് വാലിഡ് അല്ലെങ്കിൽ ഇഖാമ പുതുക്കാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
