Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
awareness programme
cancel
camera_alt

‘പ്ര​വാ​സി​ക​ളും മാ​ന​സി​ക ആ​രോ​ഗ്യ​വും’ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ന​യി​ച്ച റു​ഷ്ന​ക്ക് റ​ഊ​ഫ് ചാ​വ​ക്കാ​ട് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

ജു​ബൈ​ൽ: പ്ര​വാ​സി സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന ഒ​റ്റ​പ്പെ​ട​ലു​ക​ളെ​യും സ​മ്മ​ർ​ദ​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​ൻ ന​ല്ല സൗ​ഹൃ​ദ​ങ്ങ​ൾ​ക്കാ​കു​മെ​ന്ന് പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് ക​മ്മി​റ്റി​യം​ഗ​വും സൗ​ദി മ​ല​യാ​ളി സ​മാ​ജം സെ​ക്ര​ട്ട​റി​യു​മാ​യ റ​ഊ​ഫ് ചാ​വ​ക്കാ​ട് പ​റ​ഞ്ഞു.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ സം​ഘ​ടി​പ്പി​ച്ച ‘പ്ര​വാ​സി​ക​ളും മാ​ന​സി​ക ആ​രോ​ഗ്യ​വും’ എ​ന്ന ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സാ​മൂ​ഹി​ക ജീ​വി എ​ന്ന നി​ല​യി​ൽ മ​ന​സ്സു​ക​ൾ പ​ങ്കു​വെ​ക്കാ​നും പ​ര​സ്പ​രം ചേ​ർ​ത്തു​പി​ടി​ക്കാ​നു​മു​ള്ള ത്വ​ര മ​നു​ഷ്യ​ന്റെ സ​ഹ​ജ​വാ​സ​ന​യാ​ണ്. റു​ഷ്ന ന​യി​ച്ച പ​രി​പാ​ടി​യി​ൽ സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ തു​റ​യി​ൽ പെ​ട്ട ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു.

മ​ന​സ്സി​നെ​യും ശ​രീ​ര​ത്തെ​യും ആ​രോ​ഗ്യ​ത്തോ​ടെ നി​ല​നി​ർ​ത്താ​ൻ പ്ര​വാ​സി​സ​മൂ​ഹം ശ്ര​ദ്ധി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് അ​വ​ർ വി​ശ​ദീ​ക​രി​ച്ചു. മെ​ഡി​റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള തെ​റ​പ്പി സെ​ഷ​നും സ​ദ​സ്സി​ന് ന​വ്യാ​നു​ഭ​വ​മാ​യി.

പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ജു​ബൈ​ൽ പ്ര​സി​ഡ​ൻ​റ്​ ശി​ഹാ​ബ് മ​ങ്ങാ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നൂ​ഹ് പാ​പ്പി​നി​ശ്ശേ​രി, സ​ന​ൽ, ഡോ. ​സാ​ബു, ബൈ​ജു അ​ഞ്ച​ൽ, തോ​മ​സ് മാ​ത്യു മാ​മൂ​ട​ൻ, അ​ഷ്‌​റ​ഫ് മൂ​വാ​റ്റു​പു​ഴ, ക​രീം മൗ​ല​വി, നി​സാ​മു​ദ്ദീ​ൻ, സൈ​ഫു​ദ്ദീ​ൻ പൊ​റ്റ​ശ്ശേ​രി, സ​ലിം ആ​ല​പ്പു​ഴ, ഡോ. ​ജൗ​ഷീ​ദ്, സ​ഫ​യ​ർ മു​ഹ​മ്മ​ദ്, സ​ലാ​ഹു​ദ്ദീ​ൻ ചേ​ന്ദ​മം​ഗ​ലൂ​ർ, നാ​സ​ർ ഓ​ച്ചി​റ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. അ​ബ്​​ദു​ൽ ക​രീം ആ​ലു​വ മോ​ഡ​റേ​റ്റ​ർ ആ​യി​രു​ന്നു.

മു​ബാ​റ​ക് ഓ​ച്ചി​റ, റി​യാ​സ് തി​രു​വ​ന​ന്ത​പു​രം, മ​ല്ലൂ​ക് തി​രു​വ​ന​ന്ത​പു​രം, കെ.​പി. മു​നീ​ർ, അ​ൻ​വ​ർ സാ​ദി​ഖ് എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. റി​ജ്‌​വാ​ൻ ചേ​ള​ന്നൂ​ർ സ്വാ​ഗ​ത​വും ജ​ബീ​ർ പെ​രു​മ്പാ​വൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Health awareness program organized
Next Story