തീർഥാടകർക്ക് ആരോഗ്യബോധവത്കരണ ക്ലാസ്
text_fieldsകേരളത്തിൽനിന്നുള്ള തീർഥാടകർക്ക് നടത്തിയ ആരോഗ്യ ബോധവത്കരണ ക്ലാസ്
മക്ക: കേരളത്തിൽ നിന്നും ഹജ്ജ് കമ്മിറ്റി വഴി വന്ന തീർഥാടകർക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ഹാജിമാരുടെ താമസസ്ഥലമായ അസീസിയയിൽ വിവിധ കെട്ടിടങ്ങളിലായി നടന്ന ക്ലാസിൽ ആയിരത്തോളം ആളുകൾ പങ്കെടുത്തു. നിർജലീകരണം, സൂര്യാതപം, മരുന്നുകളുടെ ഉപയോഗം, ജീവിതശൈലീ രോഗികൾ പാലിക്കേണ്ട കാര്യങ്ങൾ, ചർമസംരക്ഷണം, വീഴ്ച, പേശിവേദന, ഭക്ഷണ ക്രമീകരണം, ഹജ്ജ് ചടങ്ങുകളിൽ പ്രത്യേക നിർദേശങ്ങൾ എന്നിവയെ പറ്റി വിശദീകരണം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി സ്പെഷൽ നോഡൽ ഓഫിസർ ജാഫർ മാലിക് ഐ.എ.എസിെൻറ പ്രത്യേക നിർദേശപ്രകാരം കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ക്ലിനിക്കൽ കോഓഡിനേറ്ററും സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടിവ് അംഗവും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി ക്ലാസ് എടുത്തു. ഹജ്ജ് വളൻറിയർമാരായ ജൈസൽ, ഷഹർഷ എന്നിവർ പരിപാടി ഏകോപിപ്പിച്ചു.

