ഹജ്ജ് തീർഥാടകർക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ്
text_fieldsസംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽ വന്ന ഹജ്ജ് തീർഥാടകർക്ക് സംഘടിപ്പിച്ച ആരോഗ്യ ബോധവത്ക്കരണ ക്ലാസിൽ മുഹമ്മദ് ഷമീം നരിക്കുനി സംസാരിക്കുന്നു
മക്ക: കേരളത്തിൽനിന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിൽവന്ന ഹജ്ജ് തീർഥാടകർക്ക് ആരോഗ്യ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിലെ ക്ലിനിക്കൽ കോഓർഡിനേഷൻ ടീം ലീഡറും സൗദി ഇന്ത്യൻ ഹെൽത്ത് കെയർ ഫോറം എക്സിക്യൂട്ടിവ് അംഗവും ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് സാമൂഹിക ക്ഷേമ ഏകോപന സമിതി അംഗവുമായ മുഹമ്മദ് ഷമീം നരിക്കുനി ക്ലാസെടുത്തു.
നിർജലീകരണം, സൂര്യതാപം, മരുന്നുകളുടെ ഉപയോഗം, ജീവിതശൈലീ രോഗികൾ പാലിക്കേണ്ട കാര്യങ്ങൾ, ചർമസംരക്ഷണം, വീഴ്ച, പേശി വേദന, ഭക്ഷണക്രമീകരണം, ഹജ്ജ് ചടങ്ങുകളിൽ പ്രത്യേക നിർദേശങ്ങൾ എന്നിവയെ പറ്റി വിശദീകരണം നൽകി. കേരള സ്റ്റേറ്റ് ഹജ്ജ് കമ്മിറ്റി വളന്റിയർ ക്യാപ്റ്റൻ മുഹമ്മദ് സലീം, ബിൽഡിങ് ഹജ്ജ് വളൻറിയർ എന്നിവർ പരിപാടി ഏകോപിപ്പിച്ചു. തീർഥാടകരുടെ താമസസ്ഥലമായ അസീസിയയിൽ വിവിധ കെട്ടിടങ്ങലിലുള്ള തീർഥാടകർക്ക് വിവിധ ഘട്ടങ്ങളായി വരും ദിവസങ്ങളിൽ ക്ലാസുകൾ സംഘടിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

