Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​രോ​ഗ്യ...

ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ഥ​മ​ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ഥ​മ​ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

യൂ​ത്ത് ഇ​ന്ത്യ - ദാ​ർ അ​സ്സി​ഹ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ

ക്ലാ​സ്​ ന​യി​ച്ച ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ൻ ഷി​റോ​ജി​ന്​ അ​യ്മ​ൻ സ​ഈ​ദ് ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ദ​മ്മാം: യൂ​ത്ത് ഇ​ന്ത്യ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സും യൂ​ത്ത് ക്ല​ബ്ബും ദാ​ർ അ​സ്സി​ഹ മെ​ഡി​ക്ക​ൽ സെൻറ​റു​മാ​യി സ​ഹ​ക​രി​ച്ച് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും പ്ര​ഥ​മ​ശു​ശ്രൂ​ഷാ പ​രി​ശീ​ല​ന​വും സം​ഘ​ടി​പ്പി​ച്ചു. ദാ​ർ അ​സ്സി​ഹ സെൻറ​റി​ൽ ന​ട​ന്ന ക്യാ​മ്പി​ൽ ആ​രോ​ഗ്യ​വി​ദ​ഗ്ദ്ധ​ൻ ഷി​റോ​ജ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ആ​രോ​ഗ്യ​രം​ഗ​ത്ത് സ​മൂ​ഹ​ത്തി​ൽ ഉ​ണ്ടാ​വേ​ണ്ട അ​വ​ബോ​ധ​ത്തെ​ക്കു​റി​ച്ചും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​റി​ഞ്ഞി​രി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. അ​പ​ക​ട സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കേ​ണ്ട മു​ൻ​ക​രു​ത​ലു​ക​ൾ, സി.​പി.​ആ​ർ, ര​ക്ത​സ്രാ​വം നി​യ​ന്ത്രി​ക്ക​ൽ, ഹൃ​ദ​യാ​ഘാ​ത ല​ക്ഷ​ണ​ങ്ങ​ൾ തി​രി​ച്ച​റി​യ​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ പ്രാ​യോ​ഗി​ക പ​രി​ശീ​ല​ന​വും ക്യാ​മ്പി​െൻറ ഭാ​ഗ​മാ​യി ന​ൽ​കി. കു​ടും​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ യൂ​ത്ത് ഇ​ന്ത്യ ഈ​സ്​​റ്റേ​ൺ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റ്​ അ​യ്മ​ൻ സ​ഈ​ദ് ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു.

വൈ​സ് പ്ര​സി​ഡ​ൻ​റ്​ ത്വ​യ്യി​ബ് ആ​മു​ഖ ഭാ​ഷ​ണം ന​ട​ത്തി. ജ​ന​സേ​വ​ന ക​ൺ​വീ​ന​ർ ശാ​ക്കി​ർ ഇ​ല്യാ​സ് സ്വാ​ഗ​ത​വും ബി​നാ​ൻ ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു. ജം​ഷീ​ർ, ഗ​ഫൂ​ർ താ​ണി​ക്ക​ൽ, ന​സീ​ഫ്, നാ​ജി​ഹ്, അ​ബ്​​ദു​ല്ല, സൈ​ഫു​ദ്ധീ​ൻ, ഫാ​ഹിം, അ​ന​സ്, നു​അ്​​മാ​ൻ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Health awareness and first aid training organized
Next Story