സൗദിയിൽ കോവിഡ് രോഗികളിൽ രോഗമുക്തരുടെ എണ്ണം കുറയുന്നു
text_fieldsജിദ്ദ: സൗദി അറേബ്യയിൽ ദിനേന റിപ്പോർട്ട് ചെയ്യുന്ന പുതിയ കോവിഡ് കേസുകളുടെ എണ്ണത്തിനനുസരിച്ചു രോഗമുക്തരാവുന്നവരുടെ എണ്ണം കുറയുന്നു. അതിനാൽ മൊത്തം ചികിത്സയിലുള്ള രോഗികളുടെ എണ്ണം ദിനേന വർധിക്കുന്നു. ശനിയാഴ്ച 382 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 271 പേർ രോഗമുക്തി നേടി. ഏറ്റവും കൂടുതൽ രോഗികൾ വർധിക്കുന്നത് തലസ്ഥാന നഗരിയായ റിയാദിലാണ്. ചികിത്സയിലുണ്ടായിരുന്നവരിൽ ആറുപേർ കൂടി മരിച്ചു.
ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,84,653 ആയി. ഇവരിൽ 3,74,135 പേർക്കും രോഗം ഭേദമായി. ആകെ മരണസംഖ്യ 6,602 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 3,916 പേർ നിലവിൽ ചികിത്സയിലുണ്ട്. ഇവരിൽ 587 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.
രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 97 ശതമാനവും മരണനിരക്ക് 1.8 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 172, കിഴക്കൻ പ്രവിശ്യ 69, മക്ക 58, ഹാഇൽ 21, അൽ ഖസീം 13, വടക്കൻ അതിർത്തി മേഖല 9, മദീന 9, അസീർ 8, അൽജൗഫ് 7, തബൂക്ക് 7, ജീസാൻ 3, നജ്റാൻ 3, അൽബാഹ 3.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

