അബുൽ കലാം സെൻറർ മേധാവി മദീനയിലെ ഖുർആൻ അച്ചടി കേന്ദ്രം സന്ദർശിച്ചു
text_fieldsശൈഖ് മുഹമ്മദ് അബ്ദുൽ ഹമീദ് റഹ്മാനി മദീനയിലെ കിങ് ഫഹദ് ഖുർആൻ അച്ചടി സമുച്ചയം സന്ദർശിച്ചപ്പോൾ
മദീന: ന്യൂഡൽഹിയിലെ അബുൽ കലാം ആസാദ് സെൻറർ ഫോർ ഇസ്ലാമിക് അവയർനെസ് മേധാവി ശൈഖ് മുഹമ്മദ് അബ്ദുൽ ഹമീദ് റഹ്മാനി മദീനയിലെ കിങ് ഫഹദ് ഖുർആൻ അച്ചടി സമുച്ചയം സന്ദർശിച്ചു. സമുച്ചയം സെക്രട്ടറി ജനറൽ ആത്വിഫ് ബിൻ ഇബ്രാഹിം അൽ ഉലയാൻ സ്വീകരിച്ചു. സമുച്ചയത്തിലെ സൗകര്യങ്ങളെക്കുറിച്ചും വകുപ്പുകളെക്കുറിച്ചും അതിഥിക്കും ഒപ്പമുള്ള പ്രതിനിധി സംഘത്തിനും സെക്രട്ടറി ജനറൽ വിശദീകരിച്ചു.
ഖുർആനെ സേവിക്കുന്നതിനായി കിങ് ഫഹദ് ഖുർആൻ പ്രിൻറിങ് സമുച്ചയം നൽകുന്ന പ്രധാന സേവനങ്ങൾ, വിവിധ ഭാഷകളിലുള്ള അതിെൻറ അച്ചടികൾ, അതിെൻറ ഘട്ടങ്ങൾ, ലോകമെമ്പാടും അതിലെ പ്രസിദ്ധീകരണങ്ങളുടെ വിതരണം എന്നിവ ഉൾക്കൊള്ളുന്ന ഒരു ദൃശ്യാവതരണം എന്നിവ അബ്ദുൽഹമീദ് റഹ്മാനി കണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

