കേളി ക്രിക്കറ്റ് ബാളും ബാറ്റും സമ്മാനിച്ചു
text_fieldsകേളി ബദീഅ ഏരിയ സ്പോർട്സ് കൺവീനർ ജയൻ ഹിലാൽ സ്പാർക്ക്് ഇലവൻ ടീമിന് ക്രിക്കറ്റ് ബാറ്റും ബാളും കൈമാറുന്നു
റിയാദ്: കോവിഡ് കാലഘട്ടത്തിൽ പ്രവാസികൾക്കിടയിലുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ ലഘൂകരിക്കുക, കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ കേളി ബദീഅ ഏരിയ സ്പോർട്സ് കമ്മിറ്റി സുവൈദി കേന്ദ്രീകരിച്ചുള്ള 'സ്പാർക് ഇലവൻ'ക്രിക്കറ്റ് ടീമിന് ബാറ്റും ബാളും സമ്മാനിച്ചു. ബദീഅ ഏരിയ പരിധിയിൽ നടന്ന പരിപാടിയിൽ ഏരിയ സെക്രട്ടറി മധു ബാലുശ്ശേരി സ്വാഗതം പറഞ്ഞു. കേന്ദ്ര കായിക വിഭാഗം ചെയർമാൻ സരസൻ ചടങ്ങിൽ സംസാരിച്ചു. ഏരിയ സ്പോർട്സ് കൺവീനർ ജയൻ ഹിലാൽ ടീമിന് ബാറ്റും ബാളും കൈമാറി.
കേന്ദ്ര കമ്മിറ്റി അംഗം ചന്ദ്രൻ തെരുവത്ത്, ഏരിയ പ്രസിഡൻറ് മധു ഏലത്തൂർ, ഏരിയ രക്ഷാധികാരി അംഗം കിഷോർ ഇ. നിസാം, കേന്ദ്ര സാംസ്കാരിക വിഭാഗം ചെയർമാൻ പ്രദീപ്, കേന്ദ്ര ജീവകാരുണ്യ വിഭാഗം ആക്ടിങ് കൺവീനർ മധു പട്ടാമ്പി, ഏരിയ കമ്മിറ്റി അംഗം സുധീർ സുൽത്താൻ, നിയാസ്, ബൈജു എന്നിവർ ചടങ്ങിൽ പെങ്കടുത്തു. ടീമിന് വേണ്ടി ക്യാപ്റ്റൻ നസീർ, വൈസ് ക്യാപ്റ്റൻ രാജേഷ് എന്നിവർ ബാറ്റും ബളും ഏറ്റുവാങ്ങി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

