ഉമ്മൻ ചാണ്ടിക്കെതിരായ അധിക്ഷേപം; മന്ത്രി ഗണേഷ് കുമാറിനെതിരെ പ്രതിഷേധം
text_fieldsജിദ്ദ: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും മോശമായ രീതിയിൽ അധിക്ഷേപിച്ച മന്ത്രി ഗണേഷ് കുമാറിന്റെ നടപടിക്കെതിരെ ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.
രാഷ്ട്രീയപരമായ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി നൽകാൻ സാധിക്കാത്തതുകൊണ്ടാണ് ഗണേഷ് കുമാർ ഉൾപ്പെടെയുള്ളവർ മൺമറഞ്ഞ നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും വേട്ടയാടുന്നതെന്ന് കമ്മിറ്റി കുറ്റപ്പെടുത്തി.ശബരിമലയിലെ സ്വർണക്കൊള്ള, സജി ചെറിയാൻ, എ.കെ. ബാലൻ എന്നിവരുടെ ന്യൂനപക്ഷ വിരുദ്ധ പ്രസ്താവനകൾ തുടങ്ങിയ വിവാദങ്ങളിൽനിന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരം തരംതാണ അധിക്ഷേപങ്ങൾ നടത്തുന്നതെന്ന് നേതാക്കൾ ആരോപിച്ചു. ജീവിച്ചിരിക്കുന്ന നേതാക്കളെയും അന്തരിച്ച ജനപ്രിയ നായകൻ ഉമ്മൻചാണ്ടിയെയും ഒരുപോലെ അധിക്ഷേപിക്കുന്നത് രാഷ്ട്രീയ പാപ്പരത്തത്തിന്റെ തെളിവാണ്. വിലകുറഞ്ഞ ഇത്തരം രാഷ്ട്രീയ വൃത്തികേടുകൾക്കെതിരെ കേരളീയ പൊതുസമൂഹം ശക്തമായി പ്രതികരിക്കണം. ഗണേഷ് കുമാറിന്റെ പ്രസ്താവനകൾ സാംസ്കാരിക കേരളത്തിന് അപമാനമാണ്. കേരളത്തിലെ സമകാലിക രാഷ്ട്രീയ വിഷയങ്ങളിൽ നിന്ന് ഒളിച്ചോടാനുള്ള സർക്കാരിന്റെയും മന്ത്രിമാരുടെയും ശ്രമങ്ങളെ ജനങ്ങൾ തിരിച്ചറിയണമെന്നും ജില്ല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

