അനിൽ പനച്ചൂരാെൻറ വിയോഗത്തിൽ അനുശോചിച്ചു
text_fieldsനവോദയയുടെ പൗരത്വ ഭേദഗതി, പൗരത്വപ്പട്ടിക വിരുദ്ധ കാമ്പയിൻ റിയാദിൽ അനിൽ പനച്ചൂരാൻ ഉദ്ഘാടനം ചെയ്യുന്നു (ഫയൽ ഫോേട്ടാ)
ഗൾഫ് മലയാളി ഫെഡറേഷൻ
റിയാദ്: പ്രശസ്ത കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാെൻറ നിര്യാണത്തിൽ ഗൾഫ് മലയാളി ഫെഡറേഷൻ അനുശോചിച്ചു. അടിച്ചമർത്തപ്പെട്ടവെൻറയും പീഡിപ്പിക്കപ്പെട്ടവെൻറയും ഉയർത്തെഴുന്നേൽപിനുള്ള ഊർജമായിരുന്നു പനച്ചൂരാെൻറ വരികളെന്ന് അനുശോചന കുറിപ്പിൽ പറഞ്ഞു. ഗൾഫ് മലയാളി ഫെഡറേഷെൻറ ഉപദേശക സമിതി അംഗംകൂടിയായ പനച്ചൂരാെൻറ വിയോഗം തീരാനഷ്ടമെന്ന് ഗൾഫ് റീജനൽ കോഒാഡിനേറ്റർ റാഫി പാങ്ങോട് അനുശോചന കുറിപ്പിൽ പറഞ്ഞു.
ഖസീം പ്രവാസി സംഘം
ബുറൈദ: പ്രശസ്ത കവിയും എഴുത്തുകാരനുമായിരുന്ന അനിൽ പനച്ചൂരാെൻറ നിര്യാണത്തിൽ ഖസീം പ്രവാസി സംഘം അനുശോചിച്ചു. കവിതയെ ജനകീയമാക്കുന്നതിൽ സുപ്രധാന പങ്കുവഹിച്ച അദ്ദേഹത്തിെൻറ അകാല വിയോഗം സാംസ്കാരിക-സാഹിത്യ-സിനിമ മേഖലക്ക് വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഖസീം പ്രവാസി സംഘം കേന്ദ്രകമ്മറ്റി അനുശോചനക്കുറിപ്പിൽ അറിയിച്ചു.
നവോദയ
റിയാദ്: ജനപ്രിയ സിനിമാഗാനങ്ങളിലൂടെയും കവിതകളിലൂടെയും മലയാളികളുടെ ഹൃദയം കവർന്ന പ്രിയകവി അനിൽ പനച്ചൂരാെൻറ വിയോഗത്തിൽ റിയാദിലെ നവോദയ കേന്ദ്രകമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. നിരവധി സിനിമാഗാനങ്ങളിലൂടെയും കവിതകളിലൂടെയും ജനമനസ്സുകളിൽ നിറഞ്ഞുനിന്ന പനച്ചൂരാെൻറ അപ്രതീക്ഷിത വിയോഗം വേദനജനകമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നവോദയയുടെ 10ാം വാർഷികാഘോഷമായ 'ദശോത്സവം'ഉദ്ഘാടനം ചെയ്യാൻ അനിൽ പനച്ചൂരാൻ റിയാദിലെത്തിയിരുന്നു. നാലു ദിവസം റിയാദിൽ തങ്ങിയ പനച്ചൂരാൻ ദശോത്സവം ചടങ്ങിൽ നവോദയയുടെ പൗരത്വ ഭേദഗതി,
പൗരത്വപ്പട്ടിക വിരുദ്ധ കാമ്പയിനും ഉദ്ഘാടനം ചെയ്തിരുന്നു. റിയാദിൽ ഒത്തുകൂടിയ സാഹിത്യപ്രേമികളുമായി കവി നടത്തിയ സംവാദവും കവിതാലാപനവും ശ്രദ്ധേയമായിരുന്നു. ഇപ്പോഴും കമ്യൂണിസത്തെ പിന്തുണക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മനുഷ്യത്വത്തിൽ വിശ്വസിക്കുന്ന ഒരാൾക്ക് കമ്യൂണിസ്റ്റ് അല്ലാതാകാനാവില്ലെന്ന് അന്ന് നൽകിയ മറുപടി ശ്രദ്ധിക്കപ്പെട്ടിരുന്നു. റിയാദിൽനിന്നു മടങ്ങിയശേഷവും നവോദയ പ്രവർത്തകരുമായി നിരന്തരബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിെൻറ നിര്യാണം റിയാദിലെ മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തിയെന്നും വിയോഗത്തിൽ അഗാധ ദുഃഖവും അനുശോചനവും അറിയിക്കുന്നതായും വാർത്തക്കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

