'ഹയ്യ ഹയ്യ 2022' നവോദയ യുവജനവേദി ഫുട്ബാൾ മത്സരം
text_fieldsജിദ്ദ നവോദയ യുവജന വേദി സംഘടിപ്പിച്ച ഫുട്ബാൾ ടൂർണമെന്റിൽ അരങ്ങേറിയ മാർച്ച്പാസ്റ്റ്
ജിദ്ദ: ലോകകപ്പിന് മുന്നോടിയായി നവോദയ യുവജനവേദി 'ഹയ്യ ഹയ്യ 2022' എന്ന പേരിൽ ഫുട്ബാൾ മത്സരം സംഘടിപ്പിച്ചു. ലോകകപ്പിൽ മാറ്റുരക്കുന്ന ഒമ്പതു രാജ്യങ്ങളെ പ്രതിനിധാനംചെയ്ത് യുവജനവേദിയുടെ ഒമ്പത് ഏരിയ കമ്മിറ്റികളാണ് മത്സരത്തിൽ പങ്കെടുത്തത്. നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം ഉദ്ഘാടനം ചെയ്തു.
വർണാഭമായ മാർച്ച്പാസ്റ്റോടെയാണ് മത്സരങ്ങൾ തുടങ്ങിയത്. മാർച്ച്പാസ്റ്റിൽ അനാകീഷ് ഏരിയ ഒന്നാം സ്ഥാനം നേടി. കുട്ടികളും സ്ത്രീകളുമടക്കം നൂറുകണക്കിന് കാണികൾ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരുന്നു. ആവേശകരമായ ഫൈനൽ മത്സരത്തിൽ മെക്സികോയെ പ്രതിനിധാനം ചെയ്തെത്തിയ ഷറഫിയ ടീം ജേതാക്കളായി. ജർമനിയെ പ്രതിനിധാനം ചെയ്ത കിലോ അഞ്ച് ഏരിയ ടീം രണ്ടാംസ്ഥാനം കരസ്ഥമാക്കി.
ജിദ്ദ നവോദയ യുവജനവേദി ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ മെക്സികോയെ പ്രതിനിധാനംചെയ്തെത്തിയ ഷറഫിയ ടീം ട്രോഫിയുമായി
നവോദയ കുടുംബവേദി പ്രവർത്തകർ ടീമിനെ പരിചയപ്പെട്ടത് ആദ്യ അനുഭവമായിരുന്നു. യുവജനവേദി കൺവീനർ ആസിഫ് കരുവാറ്റയുടെ നേതൃത്വത്തിൽ യുവജനവേദിയുടെ പ്രധാന ഭാരവാഹികൾ മത്സരത്തിന് ചുക്കാൻ പിടിച്ചു. യുവജനവേദി അംഗം ഗോപൻ നെച്ചുള്ളി കാണികൾക്കും മത്സരാർഥികൾക്കും ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സൗദി ടീമിന് പിന്തുണ നൽകി നവോദയ കേന്ദ്ര കമ്മിറ്റി ഭാരവാഹികളും പ്രവർത്തകരും മാർച്ച്പാസ്റ്റിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

