ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയിൽ 9,400 ച.മീ. വിസ്തൃതിയിൽ ‘ഹയാത് സ്ക്വയർ’ പദ്ധതി
text_fieldsജുബൈൽ: ജുബൈൽ ഇൻഡസ്ട്രിയൽ സിറ്റിയെ 'സ്മാർട്ട്' നഗരമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാൻബുവിന്റെ 'ഹയാത്ത് സ്ക്വയർ' പദ്ധതി. 9,400 ചതുരശ്ര മീറ്റർ വിസ്തൃതിയിലുള്ള പദ്ധതിയുടെ പ്രധാന ആകർഷണം “ഹയാത് ഫൗണ്ടൻ” ആണ്. റോയൽ കമീഷൻ ഫോർ ജുബൈൽ ആൻഡ് യാൻബു പ്രസിഡന്റ് എൻജിനീയർ ഖാലിദ് അൽ-സാലിം പുതിയ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
2,230 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള ഹയാത്ത് ഫൗണ്ടൻ പദ്ധതിയിൽ വിവിധ തരത്തിലുള്ള 1,536 നോസിലുകൾ, 388 പമ്പുകൾ, 613 ലൈറ്റ് പ്രൊജക്ടറുകൾ എന്നിവയുണ്ട്. ഫൗണ്ടനിൽ പ്രൊജക്ഷൻ സിസ്റ്റം ഉപയോഗിച്ച് ദൃശ്യങ്ങൾ കാണിക്കാൻ കഴിയുന്ന 24 മീറ്റർ വീതിയിലും 8 മീറ്റർ ഉയരത്തിലുമുള്ള വലിയ സ്ക്രീനും ഉണ്ടാകും. മിസ്റ്റ് സിസ്റ്റവും മറ്റു പ്രദർശനങ്ങളുമായി അതി മനോഹരമായിരിക്കും ഫൗണ്ടൻ നൽകുന്ന കാഴ്ചകൾ.
ഇതിനൊപ്പം 16 സ്പീക്കറുകൾ അടങ്ങിയ അത്യാധുനിക ശബ്ദ സംവിധാനം, 35 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള നാല് വലിയ ഔട്ട്ഡോർ സ്ക്രീനുകൾ, 460 ലധികം ലൈറ്റുകൾ എന്നിവയുമുണ്ടാകും. ബെഞ്ചുകൾ, ഇരിപ്പിടങ്ങൾ തുടങ്ങി വിവിധ സൗകര്യങ്ങളും ഫൗണ്ടൻ കൂടുതൽ ആസ്വാദ്യകരമാക്കും.
സാങ്കേതികവിദ്യയും കലയും സൗന്ദര്യവും ഇഴുകി ചേരുമ്പോൾ 'ഹയാത് സ്ക്വയർ' സൗദിയുടെ വിനോദ സഞ്ചാര മേഖലയിൽ ഒരു ശ്രദ്ധാകേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

