Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ് ന​ഗ​ര​ത്തി​ന്...

റി​യാ​ദ് ന​ഗ​ര​ത്തി​ന് ഉ​ണ​ർ​വേ​കി 77 കേ​ന്ദ്ര​ങ്ങ​ളി​ൽ ‘ഹ​വാ​മ’ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ

text_fields
bookmark_border
റി​യാ​ദ് ന​ഗ​ര​ത്തി​ന് ഉ​ണ​ർ​വേ​കി 77 കേ​ന്ദ്ര​ങ്ങ​ളി​ൽ ‘ഹ​വാ​മ’ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ൾ
cancel
camera_alt

റി​യാ​ദ് ന​ഗ​ര​സ​ഭ സം​ഘ​ടി​പ്പി​ച്ച ‘ഹ​വാ​മ’ ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളി​ൽ​നി​ന്ന്

റി​യാ​ദ്: ഈ​ദു​ൽ ഫി​ത്വ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് മാ​റ്റു​കൂ​ട്ടി റി​യാ​ദ് ന​ഗ​ര​സ​ഭ​യു​ടെ (റി​യാ​ദ് അ​മാ​ന) നേ​തൃ​ത്വ​ത്തി​ൽ ത​ല​സ്ഥാ​ന ന​ഗ​രി​യി​ലെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ 'ഹ​വാ​മ' എ​ന്ന പേ​രി​ൽ 77 പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ന​ഗ​ര​ത്തി​ലു​ട​നീ​ളം സ​ജീ​വ​മാ​യ ആ​ഘോ​ഷാ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് ഈ ​ഉ​ദ്യ​മം ന​ട​പ്പാ​ക്കി​യ​ത്.

ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ർ​ക്കു​ക​ൾ, മ​സ്ജി​ദ് പ​രി​സ​ര​ങ്ങ​ൾ, വി​വി​ധ താ​മ​സ​യി​ട​ങ്ങ​ളി​ലെ തെ​രു​വു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ന​ട​ന്ന ആ​ഘോ​ഷ​ങ്ങ​ളി​ൽ വ​ൻ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ദൃ​ശ്യ​മാ​യ​ത്. സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും പ്രാ​ദേ​ശി​ക താ​മ​സ​ക്കാ​രു​ടെ​യും സ​ജീ​വ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി​യ​ത്. കു​ട്ടി​ക​ൾ​ക്കി​ട​യി​ൽ പെ​രു​ന്നാ​ൾ സ​ന്തോ​ഷം പ​ക​ർ​ന്നു ന​ൽ​കു​ന്ന​തി​നും അ​യ​ൽ​പ​ക്ക​ങ്ങ​ൾ ത​മ്മി​ലു​ള്ള സാ​മൂ​ഹി​ക ബ​ന്ധം ശ​ക്ത​മാ​ക്കു​ന്ന​തി​നും ഈ ​സം​രം​ഭം വ​ലി​യ പ​ങ്കു​വ​ഹി​ച്ചു. ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലു​ള്ള ‘മ​ദീ​ന​ത്തി’ ഓ​ഫി​സു​ക​ളെ​യും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളെ​യും ആ​ഘോ​ഷ​ങ്ങ​ളു​ടെ പ​ങ്കാ​ളി​ക​ളാ​ക്കു​ന്ന​തി​ലൂ​ടെ പൊ​തു​ജ​ന പ​ങ്കാ​ളി​ത്തം ഉ​റ​പ്പാ​ക്കാ​ൻ സാ​ധി​ച്ചു.

ന​ഗ​ര​വാ​സി​ക​ളു​ടെ ജീ​വി​ത​നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സാ​മൂ​ഹി​ക ഐ​ക്യം കെ​ട്ടു​റ​പ്പു​ള്ള​താ​ക്കു​ന്ന​തി​നും ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ​ഹാ​യി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ത​ല​സ്ഥാ​ന ന​ഗ​രി​യു​ടെ സു​സ്ഥി​ര​മാ​യ ന​ഗ​ര വി​ക​സ​ന​ത്തി​നും ജ​ന​ങ്ങ​ളു​ടെ സ​ന്തോ​ഷ​ത്തി​നും മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന റി​യാ​ദ് അ​മാ​ന​യു​ടെ പ്ര​തി​ബ​ദ്ധ​ത​യു​ടെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്ത​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsRiyadhCityeid celebrationsgulf
News Summary - 'Hawama' Eid celebrations in 77 centers awaken the city of Riyadh
Next Story