Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹസ്​നയും ഹസീനയും ഇനി...

ഹസ്​നയും ഹസീനയും ഇനി വെവ്വേറെ ജീവിക്കും

text_fields
bookmark_border
Saudi  Arabia
cancel

റിയാദ്​: ഹസ്​നക്കും ഹസീനക്കും ജീവിതം വേറിട്ട്​ കിട്ടി. റിയാദിൽ നടന്ന നൈജീരിയൻ സയാമീസ് ഇരട്ടകളുടെ വേർപെടുത്തൽ വിജയകരം. സങ്കീർണമെങ്കിലും ഒമ്പത്​ ഘട്ടങ്ങളിലായി 16.5 മണിക്കൂർ നീണ്ട ശസ്​ത്രക്രിയ ഒടുവിൽ പൂർണ വിജയത്തിൽ പര്യവസാനിച്ചെന്ന്​ ശസ്​ത്രക്രിയ സംഘത്തലവൻ മേധാവി ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു. ശസ്​ത്രക്രിയയിൽ പങ്കെടുത്തത്​ മുഴുവൻ സൗദി ഡോക്ടർമാരാണ്​. അതിൽ അഭിമാനമുണ്ട്​. അനുഭവ പരിചയത്തിന്റെ തുടർച്ച ഉറപ്പാക്കാൻ യുവ മെഡിക്കൽ ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തിലൂടെ സാധിച്ചു. അത്​ സന്തോഷമുണ്ടാക്കുന്നതാണ്​. ഇതിനകം 60 സയാമീസ്​ ശസ്ത്രക്രിയ പൂർത്തിയാക്കാൻ ഈ സംഘത്തിന്​ കഴിഞ്ഞു. ശസ്​ത്രക്രിയക്ക്​ ശേഷം രണ്ട് കുട്ടികളുടെയും ശരീരങ്ങൾ നൽകുന്ന സൂചനകൾ ആശ്വാസകരമാണ്. സുഷുമ്‌നാ നാഡിയെ വേർപെടുത്തുന്നതിലും ദഹനവ്യവസ്ഥയെ പ്രത്യുൽപാദന വ്യവസ്ഥയുമായി ബന്ധിപ്പിക്കുന്നതിലും ശസ്​ത്രക്രിയക്കിടയിൽ നിരവധി വെല്ലുവിളികളിലൂടെ കടന്നുപോയതായി ഡോ. അബ്​ദുല്ല അൽറബീഅ പറഞ്ഞു.

റിയാദിലെ കിങ്​ അബ്​ദുൽ അസീസ് മെഡിക്കൽ സിറ്റിയിലെ കുട്ടികൾക്കായുള്ള കിങ്​ അബ്​ദുല്ല സ്പെഷ്യലിസ്​റ്റ്​ ആശുപത്രിയിൽ വ്യാഴാഴ്​ച രാവിലെയാണ് ശസ്​ത്രക്രിയ ആരംഭിച്ചത്​. സൽമാൻ രാജാവിന്റെയും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാന്റെയും നിർദേശാനുസരണമാണ്​ കുട്ടികളെ കഴിഞ്ഞ ഒക്​ടോബറിൽ റിയാദിലെത്തിച്ചത്​. അന്നുമുതൽ വിവിധ വൈദ്യപരിശോധനകൾക്കും ലാബ്​ ടെസ്​റ്റുകൾക്കും വിധേയമാക്കി. ആരോഗ്യപരിചരണം തുടർച്ചയായി നൽകി. പരിശോധനാഫലങ്ങളുടെ അടിസ്ഥാനത്തിൽ വ്യാഴാഴ്​ച ശസ്​ത്രക്രിയ നിശ്ചയിക്കുകയായിരുന്നു.

ഒമ്പത്​ ഘട്ടങ്ങളിലായി 16.5 മണിക്കൂർ നീണ്ടുനിന്ന സങ്കീർണമായ ശസ്ത്രക്രിയ ഒടുവിൽ വിജയത്തിലെത്തി. സുരക്ഷിതമായി വേർപ്പെടുത്താൻ കഴിഞ്ഞു. നഴ്‌സിങ്​, ടെക്‌നിക്കൽ സ്​റ്റാഫുകൾക്ക് പുറമെ അനസ്‌തേഷ്യ, പീഡിയാട്രിക് സർജറി, യൂറോളജി, ഓർത്തോപീഡിക്‌സ്, പ്ലാസ്​റ്റിക് സർജറി, പീഡിയാട്രിക് ന്യൂറോ സർജറി വിഭാഗങ്ങളിൽ നിന്നുള്ള 38 കൺസൾട്ടൻറുമാരും സാങ്കേതിക വിദഗ്​ധരും​ ശസ്​ത്രക്രിയയിൽ പങ്കെടുത്തു. ഇരട്ടകളെ വേർപെടുത്തുന്നതിനും അവർക്ക് ആവശ്യമായ ചികിത്സ നൽകുന്നതിനും സഹായവും പിന്തുണയും നൽകിയ സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും മെഡിക്കൽ ടീമിനും കുട്ടികളുടെ മാതാപിതാക്കൾ നന്ദി പറഞ്ഞു. സൗദി അറേബ്യ ചെയ്യുന്ന മഹത്തായ ജീവകാരുണ്യ പ്രവർത്തനങ്ങളെ അവർ പ്രശംസിച്ചു. സൗദിയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണത്തെയും ഉദാരമായ ആതിഥേയത്വത്തേയും അവർ അഭിനന്ദിച്ചു. സൗദിയിൽ സുരക്ഷയും സ്ഥിരതയും സമൃദ്ധിയും നിലനിർത്ത​ട്ടെയെന്നും അവർ ആശംസിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia
News Summary - Hasna and Hasina will now live separately
Next Story